എച്ച്യുഎലിന്റെ ലാഭം വർധിച്ചു
എച്ച്യുഎലിന്റെ ലാഭം വർധിച്ചു
Monday, July 18, 2016 11:33 AM IST
മുംബൈ: അവശ്യവസ്തുക്കളുടെ നിർമാണത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഹിന്ദുസ്‌ഥാൻ യുണിലിവറിന്റെ ലാഭത്തിൽ വർധന. ജൂൺ 30ന് അവസാനിച്ച ഒന്നാം ത്രൈമാസത്തിൽ എച്ച്യുഎലിന്റെ ലാഭം 9.8 ശതമാനം വർധിച്ച് 1,174 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ ലാഭം 1,069 കോടി രൂപയായിരുന്നു. മൊത്തവരുമാനം 3.6 ശതമാനം വർധിച്ച് 7,988 കോടിയായി. തലേ വർഷം 7,713 കോടി രൂപയായിരുന്നു. ത്രൈമാസക്കണക്കുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ എച്ച്യുഎലിന്റെ ഓഹരിമൂല്യം 2.04 ശതമാനം താഴ്ന്നു.


ആസാമിലെ ഇപ്പോഴത്തെ നിർമാണ യൂണിറ്റിനു സമീപം പുതിയ യൂണിറ്റ് നിർമിക്കാനായി കമ്പനി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അടുത്ത വർഷം ആദ്യം ഇതു പ്രവർത്തനക്ഷമമാകുമെന്നാണു പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.