മഴക്കാല ഡ്രൈവിംഗ് ആക്സസറികളുമായി ആമസോൺ ഇന്ത്യ
മഴക്കാല ഡ്രൈവിംഗ് ആക്സസറികളുമായി ആമസോൺ ഇന്ത്യ
Monday, July 18, 2016 11:33 AM IST
തിരുവനന്തപുരം: മഴക്കാലത്ത് സുരക്ഷിത ഡ്രൈവിംഗ് ഉറപ്പുവരുത്താൻ ആവശ്യമായ ഹെൽമറ്റ്, റെയിൻ കോട്ട്, ഡ്രൈവിംഗ് ഗ്ലൗസ് മുതലായ ആക്സസറികളുമായി ആമസോൺ ഇന്ത്യ. വ്യത്യസ്തമായ നിറങ്ങളിലും ഡിസൈനുകളിലുമുള്ള വൈവിധ്യമാർന്ന ഹെൽമറ്റ് ശേഖരമാണ് ആമസോൺ ഇന്ത്യ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. ബൈക്ക് യാത്ര സുഖകരമാക്കാൻ മഡ് ഫ്ളാപ്പ്, ഫെൻഡർ, ബൈക്ക് ഓണാകുമ്പോൾ ഓട്ടോമാറ്റിക്കായി തെളിയുന്ന ലൈറ്റ് തുടങ്ങിയ ഒട്ടനവധി ഓട്ടോമൊബൈൽ ആക്സസറികൾ ആമസോൺ ലഭ്യമാക്കുന്നു.

ഫോർ വീൽ വാഹനങ്ങൾക്കായി വൈപ്പർ ബ്ലേയ്ഡ്, ഫോഗ് ലൈറ്റ്, മഡ് ഫ്ളാപ്പ്, വാട്ടർ പ്രൂഫ് കാർമാറ്റ് എന്നിവയ്ക്കു പുറമെ ക്ലീനിംഗ് ഉത്പന്നങ്ങളും വിൻഡ് ഷീൽഡ് ലോഷനുകളും ആമസോണിൽ ലഭിക്കും. കൂടാതെ, വുഡൻ ബ്രഷുകൾ, മൈക്രോ ഫൈബർ ഗ്ലൗസുകൾ, ട്യൂബ്ലെസ് ടയറുകൾ, പഞ്ചർ കിറ്റുകൾ, കസ്റ്റമൈസ്ഡ് സ്റ്റെപ്പ്നി കവറുകൾ തുടങ്ങിയ ഓട്ടോമൊബൈൽ ആക്സസറികളും ആമസോൺ ഒരുക്കുന്നുണ്ട്. 3എം, ഫോർമുല 1, മെഗ്വായേഴ്സ് തുടങ്ങിയ മുന്തിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങളുടെ ശേഖരവും ആമസോണിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.