രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്‌താക്കൾ 34 കോടി
രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്‌താക്കൾ 34 കോടി
Thursday, July 21, 2016 11:05 AM IST
ന്യൂഡൽഹി: രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്‌താക്കളുടെ എണ്ണം 34.27 കോടിയായെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ. 138 ഇന്റർനെറ്റ് പ്രൊവൈഡർമാരുടെ വിവരങ്ങൾ ചേർത്ത് മാർച്ച് 31 വരെ രാജ്യത്ത് മൊത്തം 34,26,54,750 ഇന്റർനെറ്റ് വരിക്കാരാണുള്ളതെന്ന് അദ്ദേഹം ലോക്സഭയിൽ അറിയിച്ചു.

9.05 കോടി വരിക്കാരുമായി ഭാരതി എയർടെൽ ആണ് സേവനദാതാക്കളിൽ ഒന്നാം സ്‌ഥാനത്ത്. വോഡഫോണിന് 6.75 കോടിയും ഐഡിയയ്ക്ക് 4.4 കോടിയും റിലയൻസിന് 3.9 കോടിയും ബിഎസ്എൻഎലിന് 3.4 കോടിയും എയർസെലിന് 2.24 കോടിയും ടാറ്റയ്ക്ക് 2.1 കോടിയും ടെലനോറിന് 1.3 കോടിയും ഇന്റർനെറ്റ് വരിക്കാരാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.