രാജ്യത്ത് 22,000 കോടിയുടെ കള്ളപ്പണം: ജയ്റ്റ്ലി
രാജ്യത്ത് 22,000 കോടിയുടെ കള്ളപ്പണം: ജയ്റ്റ്ലി
Friday, July 22, 2016 10:26 AM IST
ന്യൂഡൽഹി: രാജ്യത്ത് സ്രോതസ് വെളിപ്പെടുത്താത്ത 22,475 കോടി രൂപയുടെ അനധികൃത സമ്പാദ്യം രാജ്യത്തുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. രണ്ടു വർഷത്തിനിടെ ആദായനികുതി വകുപ്പു നടത്തിയ 9,547 സർവേകളിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ഇതിൽ 1,474 കോടി രൂപ പിടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ലോക്സഭയിൽ അദ്ദേഹം പറഞ്ഞു.

രണ്ടു വർഷത്തിനിടെ ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും വർധിച്ചു. 2014–15, 2015–16 ധനകാര്യ വർഷങ്ങളിൽ മൊത്തം 3,140 കേസുകളാണ് ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2012–13, 2013–14 വർഷങ്ങളിൽ 1,690 കേസുകളായിരുന്നു ഉണ്ടായിരുന്നത്. കള്ളപ്പണം തിരിച്ചുപിടിക്കാനായി സർക്കാർ സ്വീകരിച്ച നടപടികൾ വിജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വരുമാനം വെളിപ്പെടുത്തൽ പദ്ധതി പൂർണമായി നികുതി അടയ്ക്കാത്തവർക്ക് അവസരം നല്കുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.