പ്രതീക്ഷ നല്കി റബർവില കയറുന്നു; കുരുമുളകിനു തളർച്ച
പ്രതീക്ഷ നല്കി റബർവില കയറുന്നു; കുരുമുളകിനു തളർച്ച
Sunday, July 24, 2016 11:33 AM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: വ്യവസായികൾ റബർ മാർക്കറ്റിലേക്കു ശ്രദ്ധതിരിച്ചത് ഷീറ്റുവില ഉയർത്തി. കാലാവസ്‌ഥ അനുകൂലമായതോടെ ലാറ്റക്സിന്റെ ലഭ്യത വർധിച്ചു. കണ്ടെയ്നർ നീക്കം തടസപ്പെട്ടത് മുൻനിർത്തി കയറ്റുമതിക്കാർ കുരുമുളക് സംഭരണം കുറച്ചത് വിലയെ ബാധിച്ചു. ഉത്തരേന്ത്യയിൽ മഴ കനത്തിട്ടും ചുക്കിന് ആവശ്യക്കാരില്ല. മൺസൂൺ അനുകൂലമായതിനാൽ പുതിയ ഏലയ്ക്ക സെപ്റ്റംബറിൽ പ്രതീക്ഷിക്കാം. വെളിച്ചെണ്ണവിലയിൽ മാറ്റമില്ല. പവൻ രണ്ടര വർഷത്തെ ഏറ്റവും ഉയർന്ന റേഞ്ചിൽ.

<ആ>റബർ

ടയർ കമ്പനികൾ പ്രമുഖ റബർ വിപണികളിലേക്കു ശ്രദ്ധ തിരിച്ചത് വ്യാപാരരംഗത്ത് പുത്തൻ ഉണർവിന് അവസരമൊരുക്കി. എന്നാൽ, ഷീറ്റുവില ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് നിരക്കുയർന്നതുമില്ല. വില ഉയരുമെന്ന നിഗമനത്തിൽ സ്റ്റോക്കിസ്റ്റുകൾ രംഗത്തിറങ്ങിയെങ്കിലും വാരാവസാനം അവധിവ്യാപാരത്തിൽ റബറിനു കാലിടറിയത് അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

വില ഉയരുമെന്ന പ്രതീക്ഷയിൽ ഉത്പാദകർ റബർ ടാപ്പിംഗിനു മുൻതൂക്കം നൽക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വിപണികളിലേക്കുള്ള ലാറ്റക്സ് വരവുയർന്നു. ചെറുകിട വ്യവസായികൾ ലാറ്റക്സ് സംഭരിച്ചെങ്കിലും വില ഉയർന്നില്ല. ഏതാനും ആഴ്ചകളായി ലാറ്റക്സ് 9,000 രൂപയിലാണ്. കാലാവസ്‌ഥ അനുകൂലമായതിനാൽ കർക്കടകം രണ്ടാം പകുതിയിൽ ലാറ്റക്സ് വരവ് ഉയരാം. എന്നാൽ, മഴ മൂലം ഷീറ്റ് സംസ്കരണം തടസപ്പെട്ടാൽ വില്പനസമ്മർദം ഒഴിവാക്കും. നാലാം ഗ്രേഡിന് 200 രൂപ ഉയർന്ന് 14,300 രൂപ വരെ കയറി. അഞ്ചാം ഗ്രേഡ് 13,600ൽനിന്ന് 14,000 രൂപയായി.

രാജ്യാന്തര റബർ മാർക്കറ്റ് മികവിനു ശ്രമിക്കുകയാണ്. തായ്ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും കയറ്റുമതി നിയന്ത്രിച്ച് ഷീറ്റുവില ഉയർത്താൻ ഒരു വശത്ത് നീക്കം നടത്തുന്നുണ്ട്. ഇതിനിടെ കംബോഡിയയുടെ റബർ കയറ്റുമതി വർധിച്ചു. ആറ് മാസത്തിൽ കംബോഡിയയുടെ റബർ കയറ്റുമതി 20 ശതമാനം ഉയർന്ന് 60,000 ടണ്ണിലെത്തി.

<ആ>കുരുമുളക്

കുരുമുളകുവില ക്വിന്റലിന് 400 രൂപ ഇടിഞ്ഞു. കൊച്ചി തുറമുഖത്തേക്കുള്ള കണ്ടെയ്നർ നീക്കത്തിലെ തടസം കണ്ട് കയറ്റുമതിക്കാർ കുരുമുളകു സംഭരണം നിയന്ത്രിച്ചത് തിരിച്ചടിയായി. വിദേശരാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ മുൻനിർത്തിയാണ് പലരും മുളകു ശേഖരിച്ചിരുന്നത്. വാരാന്ത്യം ഗാർബിൾഡ് കുരുമുളക് 72,200 രൂപയിലാണ്. വിപണിയിലെ തളർച്ച കണ്ട് വയനാട്, ഇടുക്കി ജില്ലയിൽനിന്നുള്ള ചരക്കുനീക്കവും കുറഞ്ഞു.
<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05ുലുലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അന്തർസംസ്‌ഥാന വ്യാപാരികൾ കർഷകരിൽനിന്നു നേരിട്ട് ചരക്കു ശേഖരിച്ചു. ഉത്തരേന്ത്യയിലെ കറിമസാല വ്യവസായികളും പൗഡർ യൂണിറ്റുകളും മുളക് വാങ്ങിയെങ്കിലും അവരുടെ വാങ്ങൽവില ഇടിവിനെ പിടിച്ചുനിർത്തിയില്ല. യൂറോപ്യൻ കയറ്റുമതിക്ക് ടണ്ണിന് 10,925 ഡോളറും അമേരിക്കൻ ഷിപ്പ്മെന്റിന് 11,150 ഡോളറും ആവശ്യപ്പെട്ടു.


കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തിൽ ഒമ്പതു ശതമാനം വളർച്ച. 1,730.81 കോടി രൂപ വിലമതിക്കുന്ന കുരുമുളക് ഈ കാലയളവിൽ കയറ്റുമതി നടത്തി. മൊത്തം 28,100 ടൺ ചരക്ക് ഷിപ്പ്മെന്റ് നടന്നു. 2014–15 സാമ്പത്തികവർഷത്തിലെ കുരുമുളക് കയറ്റുമതി വരുമാനം 1,208 കോടി രൂപയായിരുന്നു. ഡോളറിനു മുന്നിൽ രൂപയുടെ വിനിമയ മൂല്യം 67ലേക്ക് ഇടിഞ്ഞതും വിപണിയിൽ കുരുമുളകുവില ഉയർന്നതും കയറ്റുമതി വരുമാനം ഉയർത്തി.

<ആ>ഏലക്ക

പുതിയ ഏലക്ക ഓഗസ്റ്റ്–സെപ്റ്റംബറിൽ വില്പനയ്ക്കെത്തുമെന്ന സൂചനകൾക്കിടെ ഉത്പന്നവില താഴ്ന്നു. വാരത്തിന്റെ ആദ്യദിനങ്ങളിൽ കിലോ 1200 രൂപയിൽ ലേലം കൊണ്ട ഏലക്ക ശനിയാഴ്ച 996ലേക്കിടിഞ്ഞു. ഹൈറേഞ്ചിൽ കാലവർഷം സജീവമായിനാൽ അടുത്ത സീസണിൽ വിളവുയരുമെന്നാണ് ആദ്യ വിലയിരുത്തൽ. ഉത്പാദനരംഗത്തെ ചലനങ്ങൾ കണക്കിലെടുത്ത് സ്റ്റോക്കിസ്റ്റുകൾ ഏലക്ക വില്പനയ്ക്കിറക്കാൻ നീക്കം നടത്താം. ദീപാവലി വേളയിലെ ആവശ്യങ്ങൾ മുൻനിർത്തി ഉത്തരേന്ത്യക്കാർ സീസൺ ആരംഭത്തിൽത്തന്നെ ലേലകേന്ദ്രങ്ങളിൽ സജീവമാക്കാം.

<ആ>നാളികേരം

<ശാഴ െൃര=/ിലംശൊമഴലെ/2015ഷൗില08രീരരൗിൗേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>ദക്ഷിണേന്ത്യയിൽ നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ തുടർച്ചയായ മൂന്നാം വാരവും വെളിച്ചെണ്ണ 7,550 രൂപ. മഴ വീണ്ടും സജീവമാക്കുന്നതു കണക്കിലെടുത്താൽ കർക്കടകം രണ്ടാം പകുതിയിൽ നാളികേര വിളവെടുപ്പും കൊപ്ര സംസ്കരണവും തടസപ്പെടാം. 5,165 രൂപയിൽ നീങ്ങുന്ന കൊപ്രയ്ക്കു ക്ഷാമം നേരിട്ടാൽ ഓണാഘോഷ വേളയിൽ വിപണിക്ക് 5,400നു മുകളിൽ ഇടം കണ്ടെത്താനാവും. കൊപ്രയാട്ട് വ്യവസായികൾ പിന്നിട്ട വാരം വെളിച്ചെണ്ണ വിറ്റഴിക്കാൻ കാര്യമായ തിടുക്കം കാണിച്ചില്ല. അവരുടെ നീക്കങ്ങൾ വിലയിരുത്തിയാൽ ചിങ്ങത്തിൽ വെളിച്ചെണ്ണയ്ക്ക് ആകർഷകമായ വില ലഭ്യമാവും.

<ആ>സ്വർണം

രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലേക്ക് ആഭരണ വിപണികളിൽ പവൻ ചുവടുവച്ചു. തിങ്കളാഴ്ച 22,680 രൂപയിൽ വില്പനയാരംഭിച്ച പവൻ പല ദിവസങ്ങളിലും നേരിയ ചാഞ്ചാട്ടം കാഴ്ചവച്ച ശേഷം വെള്ളിയാഴ്ച 22,800 രൂപയായി. വാരാന്ത്യം പവൻ 22,720ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1,337 ഡോളറിൽനിന്ന് 1,322 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.