കല്യാൺ ഡെവലപ്പേഴ്സ് കേരളത്തിൽ 300 കോടി രൂപ മുതൽമുടക്കും
കല്യാൺ ഡെവലപ്പേഴ്സ് കേരളത്തിൽ 300 കോടി രൂപ മുതൽമുടക്കും
Wednesday, July 27, 2016 11:23 AM IST
തൃശൂർ: കല്യാൺ ജ്വല്ലേഴ്സിന്റെ സഹോദര സ്‌ഥാപനമായ കല്യാൺ ഡെവലപ്പേഴ്സ് കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്തും. തിരുവനന്തപുരത്തു പേട്ടയിലും പേരൂർക്കടയ്ക്കു സമീപം കുടപ്പനക്കുന്നിലും ഇൻഫോസിസിനു സമീപം എൻഎച്ച് ബൈപാസിലും പുതിയ മൂന്നു പദ്ധതികൾക്കു തുടക്കം കുറിക്കും. നൂറ് അപ്പാർട്ടുമെന്റുകളുള്ള പേട്ടയിലെ കല്യാൺ സെൻട്രം, പേരൂർക്കട കുടപ്പനക്കുന്നിലെ കല്യാൺ സഫയർ എന്നിവയ്ക്ക് ഈ മാസം തന്നെ തുടക്കമാകും. എൻഎച്ച് ബൈപാസിലെ കല്യാൺ അവന്തി ഈ വർഷം തന്നെ തുടങ്ങും.


കല്യാൺ ഡവലപ്പേഴ്സ് ആധുനികവും ലോകോത്തര നിലവാരത്തിലുള്ളതുമായ പാർപ്പിട സൗകര്യങ്ങൾ തിരുവനന്തപുരം നഗരത്തിനു ലഭ്യമാക്കുമെന്നു കല്യാൺ ഡെവലപ്പേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9847041616, 9995057048, 9447302033.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.