കാംകോ’വാട്ടർ പമ്പ്സെറ്റ് വിപണനോദ്ഘാടനം നാളെ
കാംകോ’വാട്ടർ പമ്പ്സെറ്റ് വിപണനോദ്ഘാടനം നാളെ
Thursday, July 28, 2016 12:26 PM IST
നെടുമ്പാശേരി: പൊതുമേഖലാ സ്‌ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷന്റെ (കാംകോ) ഉത്പന്നമായ വാട്ടർ പമ്പ് സെറ്റിന്റെ വിപണനോദ്ഘാടനം 30ന് രാവിലെ 10ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ഇന്നസെന്റ് എംപി ആദ്യ വില്പന നിർവഹിക്കും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും. എം.കെ. പ്രേമചന്ദ്രൻ എംപി, എസ്. ശർമഎംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി, കാംകോ എംഡി എ.ജെ. ശരൺകു മാർ, ജനറൽ മാനേജർ കെ. ജോളി തോമസ്, മുൻ എംഎൽഎമാരായ പി.ജെ. ജോയി, പി. രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.