ഹൈദരാബാദിൽ ജ്വല്ലറി ഷോറൂമുമായി ജോയ്ആലുക്കാസ്
ഹൈദരാബാദിൽ ജ്വല്ലറി ഷോറൂമുമായി ജോയ്ആലുക്കാസ്
Thursday, July 28, 2016 12:26 PM IST
തൃശൂർ: ഹൈദരാബാദ് നഗരത്തി ലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം പഞ്ചഗുട്ടയിൽ ഒരുക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ്. ഇത്തവണ ഹൈദരാബാദിലെ പഞ്ചഗുട്ടയിലാണു പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ഒരു ജ്വല്ലറി ഷോറൂം പഞ്ചഗുട്ടയിൽ ഒരുക്കാൻ അനന്തസാധ്യതയുണ്ടെന്നു മനസിലാക്കിയാണ് പുതിയ ഷോറൂം ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് ജോയ് ആലുക്കാസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു. മൂല്യത്തിലും ഡിസൈനുകളിലും കളക്ഷനുകളിലും ഏറ്റവും കൂടുതൽ ആഹ്ലാദിപ്പിക്കുന്ന ഷോപ്പിംഗ് അനുഭവമാകും ഈ ഷോറൂമിലൂടെ നൽകുന്നതെന്നും അദ്ദേഹം ഉറപ്പുനല്കി.

ഡയമണ്ട് വെഡ്ഡിംഗ് ജ്വല്ലറി, ട്രഡീഷണൽ ഗോൾഡ് ജ്വല്ലറി, ഡയമണ്ട് ആൻഡ് പോൽക്കി ജ്വല്ലറി എന്നിവയുടെ ഏറ്റവും വലിയ ലോകമാണ് ഈ ഷോറൂമിലൂടെ ഉപഭോക്‌താക്കൾക്കു ജോയ് ആലുക്കാസ് സമർപ്പിക്കുന്നത്.


ഉദ്ഘാടനത്തോടനുബന്ധിച്ചു വിവിധ ഓഫറുകളും ജോയ് ആലുക്കാസ് ഉപഭോക്‌താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. രണ്ട് മെഴ്സിഡ സ് ബെൻസ് കാർ സമ്മാനമായി നൽകുന്ന സമ്മാന പദ്ധതിയും മറ്റു നിരവധി ആനുകൂല്യങ്ങളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

നാളെ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസും മറ്റു വിശിഷ്‌ട വ്യക്‌തികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.