ക്രൂഡ് വില കുതിച്ചു
ക്രൂഡ് വില കുതിച്ചു
Tuesday, August 16, 2016 11:47 AM IST
ന്യൂയോർക്ക്: ഡോളർ താഴുന്നു; ക്രൂഡ് ഓയിലും സ്വർണവും കയറുന്നു. ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 50 ഡോളറിനു മുകളിലേക്കാണു നീക്കം.

ചൊവ്വാഴ്ച ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 48.74 ഡോളർ വരെ എത്തി. മൂന്നുദിവസം കൊണ്ടു 11 ശതമാനവും ഈ മാസം തുടക്കത്തിൽനിന്നു 17 ശതമാനവും കയറ്റമാണിത്. ഡബ്ള്യുടിഐ ഇനം വീപ്പയ്ക്ക് 45.98 ഡോളർ എത്തി.

ക്രൂഡ് ഓയിൽ ഉത്പാദനം പരിമിതപ്പെടുത്താൻ ഒപെകും (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) അതിനു പുറത്തുള്ള റഷ്യ പോലുള്ള രാജ്യങ്ങളുമായി ധാരണ ഉണ്ടാകുമെന്ന അഭ്യൂഹം വളർന്നതാണു വില കൂടാൻ കാരണം.


ഇതേസമയം ഡോളറിനു കറൻസി വിപണിയിൽ ഇടിവ് നേരിട്ടു. പ്രതീക്ഷിച്ച തോതിൽ യുഎസ് ഫെഡറൽ റിസർവ് പലിശ കൂട്ടില്ലെന്ന നിഗമനമാണു കാരണം.

സ്വർണവും കയറ്റത്തിലാണ്. ഔൺസിന് 1350 ഡോളറിനു മുകളിലായി വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.