ഹുവായി മൊബൈൽ ഇന്ത്യയിൽ നിർമിക്കും
ഹുവായി മൊബൈൽ ഇന്ത്യയിൽ നിർമിക്കും
Wednesday, August 17, 2016 11:57 AM IST
ന്യൂഡൽഹി: ആഗോള മൊബൈൽ നിർമാണരംഗത്തെ മൂന്നാം സ്‌ഥാ നക്കാരായ ഹുവായി മൊബൈൽ ഇന്ത്യയിൽ നിർമാണം ആരംഭിക്കു ന്നു. കൂടുതൽ വിവരങ്ങൾ ഒരു മാസ ത്തിനുള്ളിൽ പുറത്തു വിടും. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ മൊ ബൈൽ വിപണിയാണ് ഇന്ത്യ. ഇ ന്ത്യയിൽ മൊബൈൽ നിർമിക്കാനു ള്ള ലൈസൻസ് കമ്പനി നേടിയിട്ടുണ്ട്. എന്നാൽ, നിർമാണം ആരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തു വിടാനായിട്ടില്ലെന്നും ഹു വായി ഇന്ത്യയുടെ പ്രസിഡന്റ് പീറ്റർ സഹി അറിയിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഒരു ഉത്പന്നം ഇവിടെ നിർമിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാജ്യത്തുടനീളം 50,000 സ്റ്റോറുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിഞ്ഞ 16 വർഷമായി ഹുവായി ഇന്ത്യൻ വിപണിയിലുണ്ട്. കൂടാതെ 1999ൽ ഹുവായിയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ ബംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.