സിസ്കോ സിസ്റ്റംസ് 14,000 ജീവനക്കാരെ പിരിച്ചുവിടുന്നു
Wednesday, August 17, 2016 11:57 AM IST
കലിഫോർണിയ: നെറ്റ്വർക്ക് എക്വിപ്മെന്റ് നിർമാതാക്കളായ സിസ്കോ 14000 ജീവനക്കാരെ പിരിച്ചുവിടുന്നു.

പല രാജ്യങ്ങളിലായി കമ്പനിയിലെ 20 ശതമാനം ജീവന ക്കാർക്കാണ് തൊഴിൽ നഷ്‌ടപ്പെടു ന്നതെന്നു ടെക്നോളജി വാർത്താ ഏജൻസിയായ സിആർഎൻ റിപ്പോർട്ട് ചെയ്തു.

ഐടി മേഖലയിൽ ഉണ്ടായ ഇ ടിവിനെത്തുടർന്ന് സിസ്കോയ് ക്കു പുറമേ മറ്റ് കമ്പനികളായ മൈക്രോസോഫ്റ്റ് കോർപ്, എച്ച്പി, ഇന്റൽ കോർപ് തുടങ്ങിയ കമ്പനികളും ജീവനകാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു. 2014 ജൂലൈയിൽ 18000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് കോർപ് പിരിച്ചു വിട്ടത്. ഐടി മേഖലയിൽ ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചു വിട്ടത് ഈ കമ്പനിയാണ്.


മൂന്നു വർഷത്തിനിടെ എച്ച്പിയിലെ 33,000 ജീവനകാർക്ക് തൊഴിൽ നഷ്‌ടപ്പെടുമെന്നു കഴിഞ്ഞ സെപ്റ്റംബറിൽ കമ്പനി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 12,000 ജീവനക്കാരെ പുറത്താക്കുമെന്ന് ഇന്റൽ ഏപ്രിലിൽ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.