ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന
Friday, August 19, 2016 11:38 AM IST
ന്യൂഡൽഹി: ജൂലൈയിൽ രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 26 ശതമാനം വർധന. 24 മാസത്തിനിടയിലെ തുടർച്ചയായുള്ള രണ്ടക്ക വളർച്ചയാണിത്. യാത്രക്കാരെ ആകർഷിക്കാൻ വിമാനക്കമ്പനികൾ നിരക്കിളവ് നല്കിയതാണ് യാത്രക്കാരുടെ എണ്ണം കൂടാൻ പ്രധാന കാരണം. യാത്രക്കാരുടെ എണ്ണത്തിൽ ഇൻഡിഗോ എയർലൈൻസിന് 39.8 ശതമാനം വർധനയുണ്ടായി. വ്യോമയാന റെഗുലേറ്റർ ഡിജിസിഎയുടെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ മാസം 85.08 ലക്ഷം പേർ യാത്ര ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.