ബിഎസ്എൻഎൽ ലാൻഡ്ഫോൺ കോൾ സൗജന്യം ഇന്നു മുതൽ
ബിഎസ്എൻഎൽ ലാൻഡ്ഫോൺ കോൾ സൗജന്യം ഇന്നു മുതൽ
Saturday, August 20, 2016 11:26 AM IST
കൊച്ചി: ബിഎസ്എൻഎൽ ലാൻഡ് ഫോണുകളിൽനിന്നു ഞായറാഴ്ചകളിൽ സൗജന്യമായി വിളിക്കാവുന്ന പദ്ധതിക്ക് ഇന്നു തുടക്കം. 24 മണിക്കൂറാണു സേവനം. രാജ്യത്തിനുള്ളിൽ ഏതു നെറ്റ്വർക്കിലെയും ലാൻഡ്, മൊബൈൽ നമ്പറുകളിലേക്കും സൗജന്യമായി വിളിക്കാനാകും. എല്ലാ ദിവസവും രാത്രി ഒമ്പതു മുതൽ രാവിലെ ഏഴു വരെ ലാൻഡ്ലൈൻ ഫോൺകോളുകൾക്ക് നിലവിലുള്ള സൗജന്യം തുടരുമെന്നും ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ജി. മുരളീധരൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.