ക്രൂഡ് ഓയിൽ വില കുറഞ്ഞു
ക്രൂഡ് ഓയിൽ വില കുറഞ്ഞു
Monday, August 22, 2016 11:39 AM IST
ന്യൂയോർക്ക്: ഡോളറിനു വിനിമയ നിരക്കു കൂടി, ഉത്പന്നവിലകൾ ഗണ്യമായി കുറഞ്ഞു. ക്രൂഡ് ഓയിൽ ബ്രെന്റ് ഇനം വീപ്പയ്ക്ക് 50 ഡോളറിനു താഴെയായി. ക്രൂഡ് ഓയിൽ ഉത്പാദനം കൂടിയതാണു കാരണം. ക്രൂഡ് ബ്രെന്റ് ഇനത്തിന് ഇന്നലെ മൂന്നു ശതമാനം കണ്ടു വില കുറഞ്ഞു 49.44 ഡോളറിലെത്തി. ഡബ്ല്യുടിഐ ഇനം 47.24 ഡോളറുമായി. സ്വർണം ഔൺസിന് അര ശതമാനം താണ് 1342 ഡോളറായി.

ഡോളറിനു രൂപയുടെമേൽ കയറ്റം ലഭിച്ചു. 14 പൈസ കൂടി 67.19 രൂപയായി ഡോളർനിരക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.