പുതിയ സിഎ പാഠ്യപദ്ധതി നവംബറിൽ: ഐസിഎഐ
പുതിയ സിഎ പാഠ്യപദ്ധതി നവംബറിൽ: ഐസിഎഐ
Monday, August 22, 2016 11:39 AM IST
കൊച്ചി: പുതിയ സിഎ പാഠ്യപദ്ധതി നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎ ഐ)യുടെ ദേശീയ പ്രസിഡന്റ് എം. ദേവരാജ റെഢി. ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കായി പ്രത്യക്ഷ നികുതി സംബന്ധിച്ചു നടത്തിയ ദ്വിദിന ദേശീയ സെമിനാർ കൊച്ചി ഹോട്ടൽ റിനൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ചോ ആറോ വർഷത്തേക്ക് പഴയ പദ്ധതിയനുസരിച്ചും പുതിയ പദ്ധതിയനുസരിച്ചുമുള്ള പരീക്ഷകൾ സമാന്തരമായി നട ത്തും. വിദ്യാർഥികൾക്കിടയിൽ യാതൊരു പരിഭ്രാന്തിയും ഉണ്ടാകേണ്ട തില്ല. വരുമാന പ്രഖ്യാപന പദ്ധതി ഉപയോഗപ്പെടുത്തി സാമ്പത്തികസ്‌ഥിതി ഉറപ്പാക്കുന്നതിനു പ്രാധാ ന്യം നൽകണം. ഈ പദ്ധതി പൂർ ത്തിയായ ശേഷവും വെളിപ്പെടു ത്താത്ത സ്വത്ത് സൂക്ഷിക്കുന്നവർക്കു നേരേ ഗവൺമെന്റ് ശക്‌തമായ നടപടികളെടുക്കും.


എസിസിഎ എന്നത് സിഎയുമാ യി താരതമ്യപ്പെടുത്താവുന്ന ഒരു കോഴ്സോ യോഗ്യതയോ അല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സിഎ ജയിക്കുകയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽയിൽ അംഗങ്ങളാകുകയും ചെയ്യുന്നവർക്കു മാത്രമേ ഇന്ത്യ ഓഡിറ്റ്, അറ്റസ്റ്റേഷൻ പ്രവൃത്തികൾ ചെയ്യാനാകൂ എന്നും ദേവരാജ റെഢി അറിയിച്ചു.

ഐസിഎഐ വൈസ് പ്രസിഡന്റ് നിലേഷ് എസ്. വികാംശി, മുൻ പ്രസിഡന്റുമാരായ സുനിൽ എച്ച്. തലാത്തി, മനോജ് ഫാഡ്നിസ്, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ബാബു ഏബ്രഹാം കള്ളിവയലിൽ, കേന്ദ്ര കമ്മിറ്റി അംഗം ജി. ശേഖർ, ദക്ഷിണേന്ത്യൻ റീജണൽ കൗൺസിലിന്റെ സെക്രട്ടറി ജോമോൻ കെ. ജോർജ്, എറണാകുളം ശാഖാ ചെയർമാൻ ടി.എൻ. സുരേഷ്, എറണാകുളം ശാഖാ സെക്രട്ടറി പി.ടി. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.