പൊന്നോണച്ചിട്ടികൾ ആരംഭിച്ചു; എൻആർഐ ചിട്ടികൾ നവംബറിൽ
പൊന്നോണച്ചിട്ടികൾ ആരംഭിച്ചു; എൻആർഐ ചിട്ടികൾ നവംബറിൽ
Monday, August 22, 2016 11:39 AM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പൊതുമേഖലാ സ്‌ഥാപന ങ്ങളിൽ ഏറ്റവും കൂടുതൽ ലാഭം നൽകുന്ന പൊതുമേഖലാ സ്‌ഥാപന മായി കെഎസ്എഫ്ഇ വളർന്നുവെ ന്ന് ധനമന്ത്രി ഡോ. തോമസ് ഐസ ക്. 200 കോടി രൂപ കെഎസ്എഫ്ഇയിൽനിന്നു ലാഭം ലഭിക്കുന്നുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസ ന്ധിയിൽ കടം വാങ്ങാൻ തക്കവിധത്തിലുള്ള വളർച്ചയാണ് കെഎസ് എഫ്ഇ കൈവരിച്ചിട്ടുള്ളതെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. കെഎസ്എഫ്ഇ പൊന്നോണച്ചിട്ടിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം.

തിരുവോണത്തിന് സർക്കാരിന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ 1000 കോടി രൂപ കടമായി വാങ്ങേണ്ട സ്‌ഥിതിവിശേഷമാണ്. സംസ്‌ഥാനം അപകടകരമായ സാമ്പത്തികസ്‌ഥിതിയിലേക്കാണു പോകുന്നത്. അതിനെ ചെറുക്കാനുള്ള നടപടികൾക്കാണു തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 4500 കോടി രൂപ കെഎസ്എഫ്ഇയുടെ നിക്ഷേപമായി സംസ്‌ഥാനത്തെ ട്രഷറികളിലുണ്ട്. ഇത് സർക്കാരിന് ഏറെ ആശ്വാസം നൽകുന്നുണ്ട്. നവംബറിൽ എൻആർഐ ചിട്ടികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കെ. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ഐഷ ബേക്കർ, ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ.ആർ. രാഘവ ൻപിള്ള, എസ്.മുരളീകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു. കെഎസ്എഫ്ഇ എംഡി ജോഷി പോൾ വെളിയത്ത് സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ പി.കെ. പ്രശാന്തകുമാർ കൃതജ്‌ഞതയും പറഞ്ഞു.

ഭാഗ്യശ്രേയസ് 2015 ചിട്ടികളിൽ ചേർന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ സമ്മാനവിജയികളെ തെര ഞ്ഞെടുത്തു. ഒന്നാം സമ്മാനമായി സംസ്‌ഥാനതലത്തിൽ ഒരാൾക്ക് 50 പവൻ സ്വർണം അല്ലെങ്കിൽ 10 ല ക്ഷം രൂപ, രണ്ടാം സമ്മാനമായി അഞ്ചു പവൻ വീതം 38 പേർക്കും നൽകുമെന്ന് എംഡി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.