അനിൽ അംബാനിയുടെ മകൻ റിലയൻസ് കാപ്പിറ്റൽ ഡയറക്ടർ
അനിൽ അംബാനിയുടെ മകൻ റിലയൻസ് കാപ്പിറ്റൽ ഡയറക്ടർ
Tuesday, August 23, 2016 11:10 AM IST
മുംബൈ: അംബാനി കുടുംബത്തിലെ മൂന്നാം തലമുറയും കമ്പനി ബോർഡിൽ. അനിൽ അംബാനിയുടെ മൂത്ത പുത്രൻ ജയ് അൻമോൾ റിലയൻസ് കാപ്പിറ്റലിന്റെ ഡയറക്ടർ ബോർഡിൽ അഡീഷണൽ ഡയറക്ടറായി. 24 വയസുള്ള അൻമോൾ രണ്ടു വർഷമായി കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തമാസം എക്സിക്യൂട്ടീവ് ഡയറക്ടറാകും.

ബ്രിട്ടനിലെ വോറിക് ബിസിനസ് സ്കൂളിൽനിന്നു ബിരുദമെടുത്ത ആളാണ് അൻമോൾ. റിലയൻസ് കാപ്പിറ്റലിന്റെ ഇൻഷ്വറൻസ് ബിസിനസിലായിരുന്നു അൻമോൾ ശ്രദ്ധവച്ചിരുന്നത്.

അനിൽ അംബാനിയുടെ മൂത്ത സഹോദരൻ മുകേഷ് അംബാനിയുടെ പുത്രൻ ആകാശ് റിലയൻസ് ഇൻഡസ്ട്രീസിൽ എക്സിക്യൂട്ടീവാണ്. ഡയറക്ടർ ബോർഡിലേക്ക് ഉയർത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.