49 രൂപ നിരക്കിൽ ലാൻഡ് ലൈൻ കണക്ഷനുമായി ബിഎസ്എൻഎൽ
49 രൂപ നിരക്കിൽ ലാൻഡ് ലൈൻ കണക്ഷനുമായി  ബിഎസ്എൻഎൽ
Tuesday, August 23, 2016 11:10 AM IST
തിരുവനന്തപുരം: 49 രൂപ നിരക്കിൽ ലാൻഡ് ലൈൻ കണക്ഷൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. ‘എക്സ്പീരിയൻസ് ലാന്റ്ലൈൻ 49’ എന്നു പേരിട്ട പദ്ധതി പ്രകാരം പുതിയ ലാൻഡ്ഫോൺ കണക്ഷനുകൾക്ക് നിശ്ചിത പ്രതിമാസ ചാർജ് ആയി ആദ്യത്തെ ആറുമാസം 49 രൂപ മാത്രം നൽകിയാൽ മതി. ഇൻസ്റ്റലേഷൻ സൗജന്യം. ബിഎസ്എൻഎൽ നെറ്റ് വർക്കിലേക്ക് മിനിറ്റിന് ഒരു രൂപയ്ക്കും മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് ഒരു രൂപ 20 പൈസ നിരക്കിനും വിളിക്കാമെന്നും ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. മണി പത്രസമ്മേളനത്തിൽ അറിയിച്ചു.

ഞായറാഴ്ചകളിൽ ലാൻഡ് ഫോണിൽനിന്ന് ഇന്ത്യയിലെ ഏത് ഫോൺ നെറ്റ്വർക്കിലേക്കും സൗജന്യമായി വിളിക്കാം. എല്ലാ ദിവസവും രാത്രി ഒൻപതു മുതൽ രാവിലെ ഏഴു വരെ കോളുകൾ സൗജന്യമാണ്.

അടുത്ത വർഷം മാർച്ചോടെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ കേരളത്തിൽ ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് 4ജി സേവനം ലഭ്യമാവുക.


യുഎൽഡി(അൺലിമിറ്റഡ് ഡിഫറൻഷ്യൽ സ്പീഡ്) 1091 ബ്രോഡ്ബാൻ്ഡ് പ്ലാനിൽ ആദ്യത്തെ 40 ജിബി വരെ എട്ട് എംബിപിഎസ്(മെഗാ ബൈറ്റ്സ് പെർ സെക്കൻഡ്) സ്പീഡ് ലഭ്യമാകും. പ്രതിമാസം 1045 രൂപയ്ക്ക് 20 എംബിപിഎസ് വേഗതയിൽ 50 ജിബിവരെ ഉപയോഗിക്കാൻ കഴിയുന്ന പ്ലാൻ സാധാരണക്കാരനും എഫ്ടിടിഎച്ച് സേവനം പ്രാപ്യമാക്കും.

പുതുതായി ബ്രോഡ്ബാൻഡ് കണക്ഷനുകൾ എടുക്കുന്നവർക്ക് കുറഞ്ഞനിരക്കിൽ മോഡം നൽകും. മോഡത്തിന് ഈടാക്കുന്ന തുക അടുത്തമാസം മുതൽ ഉപയോക്‌താവിന്റെ ബില്ലിൽനിന്ന് 100 രൂപയുടെ തവണകളായി കുറച്ചുകൊടുക്കും.

പത്രസമ്മേളനത്തിൽ പ്രിൽസിപ്പൽ ജനറൽ മാനേജർ കെ. കുലന്തിവേലും മറ്റ് മുതിർന്ന ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.