വോഡഫോൺ കണക്ഷന് ഇനി ആധാർ നമ്പർ
വോഡഫോൺ കണക്ഷന് ഇനി ആധാർ നമ്പർ
Wednesday, August 24, 2016 11:16 AM IST
തൃശൂർ: ആധാർ നമ്പർ മാത്രം കാണിച്ചു വിരലടയാളം നൽകിയാൽ ഇനി വോഡഫോണിന്റെ പുതിയ കണക്ഷൻ. ഇന്നലെ നിലവിൽ വന്ന പുതിയ രീതിയനുസരിച്ചു വിരലടയാളം നല്കിയാൽ കണക്ഷൻ നൽകാനുള്ള നടപടിക്രമം പൂർത്തിയായി. പേപ്പറുകൾ കുറച്ചു പരിസ്‌ഥിതി സംരക്ഷിക്കുകയും ഉപഭോക്‌താക്കൾക്കു കൂടുതൽ സൗകര്യം നൽകുകയും ചെയ്യുമെന്നു വോഡഫോൺ ഇന്ത്യ കൊമേഴ്സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ പറഞ്ഞു. ഉപഭോക്‌താക്കളുടെ വിവരങ്ങൾക്കു കൂടുതൽ സ്വകാര്യതയും രഹസ്യാത്മകതയും ഉറപ്പാക്കാനും ഇതു സഹായിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.