ജോളി സിൽക്സിൽ ഗ്രേറ്റ് ഇന്ത്യൻ വെഡ്ഡിംഗ് ഫെസ്റ്റിവൽ
ജോളി സിൽക്സിൽ ഗ്രേറ്റ് ഇന്ത്യൻ വെഡ്ഡിംഗ് ഫെസ്റ്റിവൽ
Thursday, August 25, 2016 11:43 AM IST
തൃശൂർ: ഈ വിവാഹസീസണിലേക്കു പട്ടുഗ്രാമങ്ങളിൽനിന്നുള്ള ഏറ്റവും മികച്ച വെഡ്ഡിംഗ് കളക്ഷനുമായി ജോളി സിൽക്സിൽ ഗ്രേറ്റ് ഇന്ത്യൻ വെഡ്ഡിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. വാരാണസി, കാഞ്ചീപുരം, ജയ്പുർ, ബാലരാമപുരം എന്നിവിടങ്ങളിൽനിന്നുള്ള മികച്ച പട്ടുകളാണു ഫെസ്റ്റിവലിൽ എത്തിച്ചിരിക്കുന്നത്. ഒറിജിനൽ പട്ടിൽനിന്നു നിർമിക്കുന്ന പഞ്ച്രംഗി, സത്രംഗി സാരികൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കുന്നു. കൂടാതെ ജയ്പൂരിൽനിന്നുള്ള ബന്ദാനി, ലാഹരിയ, ബാംഗ്രൂ, സംഗനീർ തുടങ്ങിയ പ്രിന്റഡ് വർക്ക് സാരികൾ ഫെസ്റ്റിവലിനെ ആകർഷകമാക്കുമ്പോൾ കലൈഡോസ്കോപിക് നെയ്ത്തിലുള്ള കാഞ്ചീപുരം സാരികൾ ഏറെ ശ്രദ്ധയാകർഷിക്കുന്നവയാണ്. ജോളി സിൽക്സിന്റെ തൃശൂർ, അങ്കമാലി, കോട്ടയം, തിരുവല്ല, കൊല്ലം ഷോറൂമുകളിലും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടക്കുന്നുണ്ട്.


വിവാഹസാരികളിൽ ഇത്രയധികം വൈവിധ്യങ്ങൾ ഇതാദ്യമായാണ് ഒരു ടെക്സ്റ്റയിൽ ഷോറൂം ഒരുക്കുന്നത്. കൂടാതെ ഓണം സ്പെഷൽ കളക്ഷനും ജോളി സിൽക്സിൽനിന്നു സ്വന്തമാക്കാം. കസവുസാരികൾ, കസവുമുണ്ടുകൾ, ഗാഗ്രകൾ, ലാച്ചകൾ, സൽവാറുകൾ തുടങ്ങിയവയുടെ ഏറ്റവും വലിയ ഓണം സ്പെഷൽ കളക്ഷനും ജോളി സിൽക്സിലുണ്ട്. മെൻസ് വെയർ കളക്ഷനിൽ ബ്രാൻഡഡ് കാഷ്വൽ – ഫോർമർ ഷർട്ടുകളുടെ വലിയ ശേഖരവും കുട്ടികൾക്കായി ബ്രാൻഡഡ് കിഡ്സ് കളക്ഷനും ഒരുക്കിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.