ടാറ്റാ കൺസൾട്ടൻസിയുടെ പാത പിന്തുടർന്ന് ഇൻഫോസിസ്
ടാറ്റാ കൺസൾട്ടൻസിയുടെ പാത പിന്തുടർന്ന് ഇൻഫോസിസ്
Monday, August 29, 2016 10:28 AM IST
മുംബൈ: ബിസിനസ് മേഖല വിപുലീകരിക്കാൻ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) പാത പിന്തുടർന്ന് ഇൻഫോസിസ്. ബിസിനസ് വിഭാഗം വിഭജിച്ച് ചെറിയ യൂണിറ്റുകളാക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം. ഇതനുസരിച്ച് വിഷാൽ സിക്ക സിഇഒ ആയ ഇൻഫോസിസ് മൂന്ന് ഉപവിഭാഗങ്ങളായാണ് ഇനി മുതൽ പ്രവർത്തിക്കുക. മാനേജ്മെന്റ് തലത്തിലെ മൂന്ന് പ്രസിഡന്റുമാർക്കായിരിക്കും ഓരോന്നിന്റെയും ചുമതല. ഏഴു വർഷം മുമ്പ് ടിസിഎസ് ആവിഷ്കരിച്ച പദ്ധതിയാണിത്. ടിസിഎസിൽതന്നെ 23 ഉപവിഭാഗങ്ങളാണിപ്പോഴുള്ളത്. എൻ. ചന്ദ്രശേഖരൻ ടിസിഎസ് സിഇഒ ആയപ്പോഴായിരുന്നു ഇത്തരത്തിലൊരു മാറ്റം.

50–70 കോടി ഡോളറിന് ഇടയിൽ വരുമാനമുള്ളതായിരിക്കും ഇൻഫോസിസിന്റെ ചെറു യൂണിറ്റുകൾ. എത്ര യൂണിറ്റുകളായാണ് കമ്പനിയെ വിഭജിച്ചതെന്ന് കമ്പനി ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല.

2009ലാണ് ടിസിഎസ് വിഭജനരീതി സ്വീകരിച്ചത്. വിവിധ വിഭാഗങ്ങളായി പ്രവർത്തനം വ്യാപിച്ച ടിസിഎസിന് തുടർന്നുള്ള വർഷങ്ങളിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനായി. 23 ആയി വിഭജിച്ച ടിസിഎസിൽ ഓരോന്നിനും മിനി സിഇഒമാരും അവരുടെ കീഴിൽ 3,000–5,000 ജീവനക്കാരുമാണുണ്ടായിരുന്നത്. പിന്നീട് ഇൻഫോസിസിനെ കടത്തിവെട്ടി മികച്ച വരുമാനം നേടാൻ ടിസിഎസിനെ പ്രാപ്തമാക്കിയതും ഈ വിഭജനമായിരുന്നു.


<ശാഴ െൃര=/ിലംശൊമഴലെ/ശിളീ്യെൈൈ290816.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ആൗശെിലൈ ഠവീൗഴവേ

<ശ>ഇ–കൊമേഴ്സ് വളർച്ചയ്ക്ക് ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയാണ്. രാജ്യത്തെ മൊബൈൽ ഫോണുകളുടെ വളർച്ച ഐടി മേഖലയ്ക്ക് വലിയ ഉണർവ് നല്കി. അടുത്ത പത്തു വർഷത്തിനുള്ളിൽ രാജ്യത്തെ സമ്പദ്ഘടനയുടെ പ്രധാന ഭാഗം ഇ–കൊമേഴ്സ് സ്‌ഥാപനങ്ങളിൽനിന്നാകും. ശരിയായ ദിശയിലാണ് ഈ മേഖല ഇപ്പോൾ മുന്നോട്ടു പോകുന്നത്.

<ആ>ക്രിസ് ഗോപാലകൃഷ്ണൻ
ഇൻഫോസിസ് സഹ സ്‌ഥാപകൻപറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.