വാഹനവിപണിയിൽ 20 കോടി വളർച്ച നേടും: നിതിൻ ഗഡ്കരി
വാഹനവിപണിയിൽ 20 കോടി വളർച്ച നേടും: നിതിൻ ഗഡ്കരി
Tuesday, August 30, 2016 11:30 AM IST
ന്യൂഡൽഹി: വാഹനമേഖലയിൽ നേട്ടം കൈവരിക്കാൻ ഉറച്ച് കേന്ദ്രസർക്കാർ. വരുന്ന പത്ത് വർഷത്തിനുള്ളിൽ വാഹന വിപണിയുടെ വിറ്റുവരവ് നാല് ഇരട്ടിയായി ഉയർത്തി 20 ലക്ഷം കോടിയിലെത്തിക്കുമെന്നു കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.

ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്താതെയും പുതിയ സാങ്കേതികവിദ്യകൾ വരുത്തിയും വാഹന കയറ്റുമതി കരുത്തുറ്റതാക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. ഇപ്പോൾ 4.5 ലക്ഷം കോടി രൂപയാണ് വാഹന മേഖയിലെ പ്രതിവർഷ ലാഭം. എ ന്നാൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 20 ലക്ഷം കോടിയായി ഇത് ഉയർത്തും. ഈ മേഖലയിൽ ഒന്നാം സ്‌ഥാനത്തെത്താനുള്ള കഴി വ് ഇന്ത്യയ്ക്കുണ്ടെന്നും ഗഡ്കരി അറിയിച്ചു. ഓട്ടോമൊബൈൽ കംപോണെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ടു ശതമാനം വളർച്ചയോടെ 70000 കോടി രൂപയുടെ കയറ്റുമതി യാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ വാഹനനിർമാതാക്കൾ ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്താതെ ഗവേഷണത്തിനും നവീകരണത്തിനും പ്രാധാന്യം നല്കണം. നിർമാണ മേഖലയിൽ ഗവേഷണങ്ങൾക്കും പുരോഗതിക്കും സാഹചര്യമൊരുക്കുക വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാവും. കയറ്റുമതിയിലൂടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാ ൻ കഴിയുമെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. വാഹനമേഖലയിൽ ഗവേഷണവും നവീകരണവും വരുത്തു ന്ന കമ്പനികൾ അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യയിൽ വളരെ കുറവാണ്. ഇന്ത്യയിൽ നിർമിക്കുക, ഇന്ത്യ നിർമിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. അതികൊണ്ട് തന്നെ ഗുണമേന്മയ് ക്കു വേണം പ്രാധാന്യം നല്കാനെ ന്നും അദ്ദേഹം പറഞ്ഞു. തുറമുഖ ങ്ങൾ വഴി വാഹന കയറ്റുമതിക്കായി സർക്കാർ കൂടുതൽ അവസരങ്ങൾ ഒരുക്കും. 1,58,000 കാറുകളാണ് കഴി ഞ്ഞ വർഷം മുംബൈ പോർട്ടിൽനി ന്നു കയറ്റി അയച്ചത്. ഈ വർഷം ഇത് രണ്ട് ലക്ഷമായി ഉയർത്തുമെ ന്നും ഗഡ്കരി ഉറപ്പു നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.