സ്പെക്ട്രം ലേലം: ജിയോയുടെ നിരതദ്രവ്യം 6.500 കോടി
സ്പെക്ട്രം ലേലം: ജിയോയുടെ നിരതദ്രവ്യം 6.500 കോടി
Saturday, September 17, 2016 11:37 AM IST
ന്യൂഡൽഹി: അടുത്ത സ്പെക്ട്രം ലേലത്തിൽ റിക്കാർഡ് നിരതദ്രവ്യവുമായി റിലയൻസ് ജിയോ ഇൻഫോകോം. 6.500 കോടി രൂപയാണ് ജിയോ ഈ ലേലത്തിനായി അടയ്ക്കുക. പ്രധാന എതിരാളികളുടെ നിരതദ്രവ്യത്തിന്റെ ആകെത്തുകയാണ് ജിയോയുടെ നിക്ഷേപം എന്നു പറയാം. ടെലികോം രംഗത്ത് പുതുമുഖമാണെങ്കിലും വൻ തുകയാണ് ഇതിനായി മുകേഷ് അംബാനി മുടക്കുന്നത്. സ്പെക്ട്രം സ്വന്തമാക്കാൻ ഇതിന്റെ പത്തു മടങ്ങ് തുകയെങ്കിലും ചെലവാക്കേണ്ടി വരും. അടുത്ത മാസം ഒന്നിനാണ് ലേലം. ഭാരതി എയർടെൽ 1,980 കോടി, വോഡഫോൺ 2,745 കോടി, ഐഡിയ സെല്ലുലാർ 2,050 കോടി എന്നിങ്ങനെയാണ് ലേലത്തിനായി അടച്ചത്.

80,000 കോടി രൂപയാണ് ലേലത്തി ലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.