ലണ്ടനിലെ സ്കൈപ് ഓഫീസ് മൈക്രോസോഫ്റ്റ് പൂട്ടുന്നു
ലണ്ടനിലെ സ്കൈപ് ഓഫീസ് മൈക്രോസോഫ്റ്റ് പൂട്ടുന്നു
Monday, September 19, 2016 11:09 AM IST
ലണ്ടൻ: ടെക്നോളജി ഭീമൻ മൈക്രോസോഫ്റ്റ് ലണ്ടനിലെ സ്കൈപ് ഓഫീസ് പ്രവർത്തനം മതിയാക്കുന്നു. ഇവിടെ ജോലിചെയ്യുന്ന നാനൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ലോകമെമ്പാടുമായി സ്കൈപ്പിന് ഓഫീസുകളുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങളെല്ലാം സാധാരണപോലെ നടക്കുന്നുണ്ട്. എന്നാൽ, നിർത്തുന്ന ഓഫീസിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിടാതെ മുൻഗണനാക്രമത്തിൽ സ്‌ഥലംമാറ്റം നല്കാൻ സാധ്യയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എങ്കിലും ചുരുക്കം ചിലർക്കു മാത്രമേ ഈ അവസരം ലഭിക്കാനിടയുള്ളൂ.


ആദ്യ വോയിസ് ചാറ്റിംഗ് ആപ്പായാണ് സ്കൈപ് ലോകശ്രദ്ധയാകർഷിച്ചത്. പുതിയ ആപ്ലിക്കേഷനുകളുടെ വരവോടെ സ്കൈപ്പിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചർ, വാട്സ്ആപ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സ്കൈപ്പിനു ഭീഷണിയുയർത്തി മുന്നിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.