എംസിഎൽആർ പലിശ സംവിധാനത്തിലേക്കു മാറാൻ അവസരം
Tuesday, September 20, 2016 11:21 AM IST
തിരുവനന്തപുരം: റിസർവ് ബാങ്ക് നിർദേശമനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വായ്പാ പലിശനിരക്ക് നിശ്ചയിക്കുന്നതിന് നിലവിൽ ആസ്പദമാക്കിയിരുന്ന ബേസ്റേറ്റ് പലിശനിരക്ക് സംവിധാനത്തിൽനിന്ന് എംസിഎൽആർ സംവിധാനത്തിലേക്കു മാറി. പ്രസ്തുത തീയതി മുതൽ എല്ലാ പുതിയ ഇടപാടുകാർക്കും എംസിഎൽആർ പലിശനിരക്ക് ബാധകമാക്കി.

പഴയ സംവിധാനത്തിൽ പലിശനിരക്ക് നിലവിലുള്ള ഇടപാടുകാർക്ക് തങ്ങളുടെ വായ്പാ പലിശനിരക്ക് പുതിയ എംസിഎൽആർ സംവിധാനത്തിലേക്ക് മാറ്റി നിശ്ചയിക്കുന്നതിന് മാർഗനിർദേശങ്ങൾക്ക് വിധേയമായി ബാങ്ക് അവസരം നൽകും. താത്പര്യമുള്ള ഇടപാടുകാർ അതത് ശാഖകളിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.