കല്യാൺ സിൽക്സ് സമ്മാനപദ്ധതി അവസാന ആഴ്ചയിലേക്ക്
കല്യാൺ സിൽക്സ് സമ്മാനപദ്ധതി അവസാന ആഴ്ചയിലേക്ക്
Tuesday, September 20, 2016 11:21 AM IST
തൃശൂർ: കല്യാൺ സിൽക്സിന്റെ ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും എന്ന സമ്മാനപദ്ധതി ആറാം ആഴ്ചയിലേക്ക്. അഞ്ചാമത്തെ ആഴ്ചയിലെ നറുക്കെടുപ്പ് കോഴിക്കോട് ഷോറൂമിൽ നടന്നു. വീക്കിലി സമ്മാനമായ ഫോക്സ്വാഗൺ പോളോ കാറിന്റെ വിജയിയായ കണ്ണൂർ സ്വദേശി മനീഷിനെയും (കൂപ്പൺ നമ്പർ 472982), ഡെയ്ലി സമ്മാനമായ ഏഴ് ഹീറോ ഡ്യുവറ്റ് സ്കൂട്ടർ വിജയികളെയും കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ തെരഞ്ഞെടുത്തു. ഡെയ്ലി സമ്മാനങ്ങളുടെ വിജയികളെ കോഴിക്കോട് സൗത്ത് എംഎൽഎ എം.കെ.മുനീർ, പൊറ്റമൽ വാർഡ് കൗൺസിലർ എം.പി.രാധാകൃഷ്ണൻ എന്നിവർ തെരഞ്ഞെടുത്തു. കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ സന്നിഹിതനായിരുന്നു.

25ന് അവസാനിക്കുന്ന സമ്മാനപദ്ധതിയിലൂടെ ഒന്നരക്കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് കല്യാൺ സിൽക്സിന്റെ ഉപഭോക്‌താക്കൾക്കു ലഭിക്കുക. ഡെയ്ലി പ്രൈസ്, വീക്കിലി പ്രൈസ്, ബമ്പർ പ്രൈസ് എന്നിങ്ങനെയാണ് ഈ സമ്മാനപദ്ധതിയുടെ ഘടന.


സമ്മാനപദ്ധതിയുടെ അവസാനത്തിൽ ബമ്പർ സമ്മാനമായി നൽകുന്നത് 101 പവൻ സ്വർണമാണ്. കല്യാൺ സിൽക്സിൽ നടത്തുന്ന ഓരോ രണ്ടായിരം രൂപയുടെ പർച്ചേസിനോടൊപ്പവും ഒരു സമ്മാനക്കൂപ്പൺ ലഭിക്കും.

വിജയികളുടെ വിശദവിവരങ്ങൾ കല്യാൺ സിൽക്സിന്റെ വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.സമഹ്യമിശെഹസെ.രീാ, ഫേസ്ബുക്ക് പേജ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ളമരലയീീസ/ഗമഹ്യമിടശഹസെ കൂടാതെ കല്യാൺ സിൽക്സിന്റെ ഷോറൂമുകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.