ജപ്പാൻ ഉത്തേജകം തുടരും
ജപ്പാൻ ഉത്തേജകം തുടരും
Wednesday, September 21, 2016 11:18 AM IST
ടോക്കിയോ/ന്യൂയോർക്ക്: ബാങ്ക് ഓഫ് ജപ്പാൻ ഉത്തേജക പദ്ധതി തുടരാനും രണ്ടു ശതമാനം നാണ്യപ്പെരുപ്പത്തിലേക്കു വേഗം എത്താനും തീരുമാനിച്ചു. എന്നാൽ, കമ്പോളങ്ങൾ ഇതിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ബാങ്ക് ഓഫ് ജപ്പാൻ മൈനസ് 0.1 ശതമാനം എന്ന കുറഞ്ഞ പലിശനിരക്ക് മാറ്റിയില്ല.

ഈ തീരുമാനം ജാപ്പനീസ് കറൻസി യെന്നിനു വിലകുറയാൻ കാരണമാകേണ്ടതാണ്. പക്ഷേ, കമ്പോളത്തിൽ യെൻ നിരക്ക് കൂടി. ഗവർണർ ഹരുഹികോ കുറോഡയുടെ പദ്ധതി വിജയിക്കുമെന്നു കമ്പോളം കരുതാത്തതുതന്നെ കാരണം.


അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡ് പലിശ കുറയ്ക്കില്ലെന്ന ധാരണയിൽ യുഎസ് ഓഹരികൾക്കു വിലകൂടി. അമേരിക്കൻ സമയം ഉച്ചകഴിഞ്ഞു രണ്ടിനാണു ഫെഡ് പലിശ തീരുമാനം പ്രഖ്യാപിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.