വാട്സ്ആപ്പിനു ബദലായി ഗൂഗിളിന്റെ അലോ
വാട്സ്ആപ്പിനു ബദലായി ഗൂഗിളിന്റെ അലോ
Wednesday, September 21, 2016 11:18 AM IST
സിലിക്കൺവാലി: മൊബൈൽ മെസഞ്ചർ ആപ്പുകളിൽ വമ്പനായ വാട്സ്ആപ്പിനെ വെല്ലാൻ ഗൂഗിൾ അലോ എത്തി. ഇന്നലെ മുതൽ പ്ലേസ്റ്റോറുകളിൽ അലോ ലഭ്യമായി തുടങ്ങി. ഐഒഎസ് ആപ്പ് സ്റ്റോറിലും അലോ ലഭ്യമാണ്. സെർച്ച് എൻജിന്റെ സഹായമുള്ളതിനാൽ ഗൂഗിൾ അസിസ്റ്റന്റ് എന്ന സൗകര്യമുപയോഗിച്ച് അലോയിൽ *ഗൂഗിൾ എന്നു ടൈപ്പ് ചെയ്തു സെർച്ച് ചെയ്യാനുള്ള സൗകര്യമുണ്ട്. ഫേസ്ബുക് മെസഞ്ചറിനും ആപ്പിൾ ഐ മെസേജിനും ആപ്പിൾ ഐഫോണിനും നിലവിൽ ഇല്ലാത്ത സൗകര്യമാണിത്. ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നതിനൊപ്പം ചാറ്റിംഗിനിടെ യുട്യൂബ് വീഡിയോ യുആർഎലോ പേസ്റ്റ് ചെയ്തു പാട്ടുകളെക്കുറിച്ചു സംസാരിക്കാം. ഭക്ഷണം കഴിക്കാൻ അടുത്തുള്ള നല്ല റസ്റ്ററന്റിന്റെ ലിങ്ക് ഗൂഗിൾ മാപ്പിൽനിന്നു പകർത്താം. ഗൂഗിൾ അലോ ഉപയോഗിക്കാൻ ഗൂഗിൾ അക്കൗണ്ട് വേണമെന്നില്ല. വാട്സ്ആപ്പിലേതുപോലെ മൊബൈൽ നമ്പർ നല്കിയാൽ മതി. കോൺടാക്ടുകളിലേക്കു മെസേജ് അയച്ച് സുഹൃത്തുക്കളെ അലോയിലേക്കു ക്ഷണിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.