മൊബൈൽ വരിക്കാർക്ക് ഇനി നല്ലകാലം 90 ദിവസത്തെ ഡാറ്റാ പായ്ക്കുമായി എയർടെൽ
മൊബൈൽ വരിക്കാർക്ക് ഇനി നല്ലകാലം 90 ദിവസത്തെ ഡാറ്റാ പായ്ക്കുമായി എയർടെൽ
Friday, September 23, 2016 11:10 AM IST
ന്യൂഡൽഹി: റിലയൻസ് ജിയോയെ നേരിടാൻ പുതിയ പദ്ധതിയുമായി ഭാരതി എയർടെൽ. 1,494 രൂപയ്ക്ക് 90 ദിവസത്തേക്ക് 4ജി ഡാറ്റ വാഗ്ദാനം ചെയ്താണ് എയർടെലിന്റെ പടയൊരുക്കം. ഇപ്പോഴുള്ള വരിക്കാർക്കും പുതിയ വരിക്കാർക്കും 1,494 രൂപ റീച്ചാർജ് ചെയ്ത് 90 ദിവസത്തേക്കുള്ള ഡാറ്റാ സ്വന്തമാക്കാമെന്ന് ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പ്രവർത്തനങ്ങളുടെ ഡയറക്ടർ അജയ് പുരി അറിയിച്ചു.

ഇപ്പോൾ ഡൽഹിയിൽ മാത്രമാണ് പായ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ മറ്റു സംസ്‌ഥാനങ്ങളിലും ഈ പായ്ക്ക് ലഭ്യമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.