കല്യാൺ ജ്വല്ലേഴ്സിനു ചെന്നൈയിൽ പുതിയ ഷോറൂമുകൾ
കല്യാൺ ജ്വല്ലേഴ്സിനു ചെന്നൈയിൽ പുതിയ ഷോറൂമുകൾ
Tuesday, September 27, 2016 10:45 AM IST
തൃശൂർ: ചെന്നൈ നഗരത്തിൽ കല്യാൺ ജ്വല്ലേഴ്സിനു പുതിയ രണ്ടു ഷോറൂമുകൾ. വേളാച്ചേരിയിലും അണ്ണാനഗറിലും ആരംഭിച്ച പുതിയ ഷോറൂമുകൾ കല്യാൺ ബ്രാൻഡ് അംബാസഡർമാരായ സോനം കപൂർ, പ്രഭു ഗണേശൻ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.

കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് എന്നിവർ പ്രസംഗിച്ചു. പുതിയ ഷോറൂമുകളുൾപ്പെടെ ചെന്നൈയിൽ കല്യാൺ ജ്വല്ലേഴ്സിനു നിലവിൽ അഞ്ചു ഷോറൂമുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.