ടൂറിസം സാധ്യത പഠിക്കാൻ സമിതി, മലബാറിനു പാക്കേജ്: ചെയർമാൻ
ടൂറിസം സാധ്യത പഠിക്കാൻ സമിതി, മലബാറിനു പാക്കേജ്: ചെയർമാൻ
Wednesday, September 28, 2016 11:30 AM IST
കൊച്ചി: സംസ്‌ഥാനത്തിന്റെ ടൂറിസം സാധ്യതകൾ പഠിച്ചു റിപ്പോർട്ട് സമ ർപ്പിക്കാൻ സമിതിയെ നിയോഗിക്കു മെന്നു കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയർമാൻ എം. വിജയകുമാർ. ക ഴിഞ്ഞ സർക്കാർ നിയോഗിച്ച സമി തി റിപ്പോർട്ട് സമർപ്പിക്കാത്ത സാഹ ചര്യത്തിലാണ് പുതിയ സമിതിയെ നിയോഗിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ പിന്നീടു തീരുമാനിക്കുമെന്നു വിജയകുമാർ പറഞ്ഞു.

മലബാറിലെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കാനായി പ്രത്യേകം ടൂറിസം പാക്കേജ് നടപ്പാക്കും. കേരളത്തിന്റെ ടൂറിസം വികസനത്തിൽ മലബാറിന്റെ സാധ്യതകൾ മതിയായ തരത്തിൽ പ്രയോജനപ്പെടുത്തുന്നില്ല. കൊച്ചി ബോൾഗാട്ടി പാലസ്, തേക്കടി ലേക്ക് പാലസ്, കു മരകം വാട്ടർസ്കേപ്പ് റിസോർട്ട്, തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ എന്നിവ പാരമ്പര്യത്തനിമ നിലനിർ ത്തി സമയബന്ധിതമായി പരിഷ്കരിക്കും. ഈ സ്‌ഥാപനങ്ങളെ പ്രതാപത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നു മാർക്കറ്റ് ചെയ്യും. അതിനായി മാർക്കറ്റിംഗ് ടീമിനെ സജ്‌ജമാക്കും.

മറൈൻ ടൂറിസം പരിപോഷിപ്പിക്കാനായി സ്വീകരിച്ചിരുന്ന നടപടി ഇപ്പോൾ നിലച്ച മട്ടിലാണ്. ഇതിനു മാറ്റമുണ്ടാകും. ടൂറിസം വളരുന്നതിനൊപ്പം കെടിഡിസി വളരുന്നില്ല. അതിഥി സൽക്കാരത്തിനു പ്രാമു ഖ്യം കല്പിക്കുന്ന മേഖലയാണു ടൂറിസം. കെടിഡിസിയെ അത്ത രത്തിൽ മാറ്റിയെടുക്കണം. നിലവിൽ ഇതിനായി പരിശീലന വിഭാഗം ഉ ണ്ടെങ്കിലും അതു കാര്യക്ഷമമല്ല. കെടിഡിസി സ്‌ഥാപനങ്ങളിൽ അറ്റകുറ്റപ്പണികൾക്കായി മെയിന്റനൻസ് പ്രേട്ടോകോൾ ഉണ്ടാക്കും.


മദ്യനയം ടൂറിസം മേഖലയെ പ്ര തികൂലമായി ബാധിച്ചിട്ടുണ്ട്. കേരളത്തിനു ലഭിക്കേണ്ട അന്താരാഷ്ട്ര കോൺഫറൻസുകൾ നഷ്ടപ്പെടു ന്നു. മദ്യനയം മാറ്റുന്ന കാര്യത്തിൽ അന്തിമവാക്ക് മുഖ്യമന്ത്രിയുടേതാ ണ്. ഇക്കാര്യത്തിൽ ജനങ്ങളുടെയും ടൂറിസം മേഖലയുടെയും താത്പര്യം മുൻനിർത്തി ഉടൻ തീരുമാനമെടുക്കും. കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രധാന പങ്ക് വഹിക്കുന്നതു ടൂറിസമാണ്. നിലവിൽ കേരളത്തിന്റെ ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ പത്തു ശതമാനവും ടൂറിസത്തിൽനിന്നാണ്. അത് അഞ്ചു വർഷത്തിനുള്ളിൽ 15 ശതമാനമാക്കാനാണു ലക്ഷ്യമിടുന്നത്. 15 ലക്ഷത്തോളം ആളുകൾ ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നു. അടുത്ത അഞ്ചു വർഷം കൊണ്ടിത് 25 ലക്ഷമാക്കി ഉയർത്തുമെന്നും വിജയകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.