ഓഹരിവിപണിയിൽ തകർച്ച
ഓഹരിവിപണിയിൽ തകർച്ച
Thursday, September 29, 2016 12:19 PM IST
മുംബൈ: അതിർത്തി കടന്ന് ഇന്ത്യ പാക്കിസ്‌ഥാനിൽ നടത്തിയ ആക്രമണത്തിന്റെ പ്രതിഫലനം ഓഹരിവിപണിയിലും പ്രകടമായി. സെൻസെക്സ് 465 പോയിന്റ് ഇടിഞ്ഞു. ഒരു സമയം വിപണിയിൽ 573 പോയിന്റ് വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മൂന്നു മാസത്തെ ഏറ്റവും വലിയ തകർച്ചയാണ് ഓഹരിവിപണിയിൽ ഉണ്ടായിരിക്കുന്നത്. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം വിപണി നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്.

അതിർത്തിയിലെ സംഭവ വികാസങ്ങൾ രൂപയുടെ വിനിമയ നിരക്കിനെയും പ്രതികൂലമായി ബാധിച്ചു. ഡോളറിന് 49 പൈസ വർധിച്ച് 66.95 രൂപ ആയി.

എട്ടു വർഷത്തിനുശേഷം ഒപെക് എണ്ണയുത്പാദനം കുറയ്ക്കാൻ തീരുമാനിച്ചത് രാവിലെ ആഗോള വിപണികളെ ആവേശത്തിലാക്കി. ഇന്ത്യയിലും ആവേശം കണ്ടു. കഴിഞ്ഞ ദിവസം നഷ്‌ടത്തിലവസാനിച്ച വിപണിക്ക് ഇതു കരുത്തു പകരുകയും വിപണി 28,475.57 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു. തുടർന്ന് അതിർത്തിയിലെ ആക്രമണവാർത്ത അറിഞ്ഞതോടെ വിപണി ആശങ്കയിലാഴ്ന്നു. 28,000 എന്ന താങ്ങ് ഭേദിച്ച് 465 പോയിന്റ് ഇടിഞ്ഞ് 27,827.53ൽ ക്ലോസ് വിപണി ക്ലോസ് ചെയ്തു.

ഒപെക്കിന്റെ തീരുമാനം നിഫ്റ്റിയെ രാവിലെ 69.11 പോയന്റ് ഉയർത്തിയെങ്കിലും പിന്നീട് 50 ഓഹരികളും ഇടിഞ്ഞ് 8600ന്റെ താങ്ങ് നഷ്‌ടപ്പെട്ട് 8558.25 എന്ന നിലയിലെത്തി. ഒടുവിൽ 153.90 പോയന്റ് നഷ്‌ടത്തിൽ 8591.25 എന്ന നിലയിൽ വിപണി ക്ലോസ് ചെയ്തു.


അദാനി പോർട്ട്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഗെയിൽ, ടാറ്റ സ്റ്റീൽ എന്നീ കമ്പനികൾക്കാണു പ്രധാനമായി നഷ്‌ടം നേരിട്ടത്.

ടിസിഎസിനു മാത്രമാണു നേട്ടമുണ്ടായത്.

ഓഹരിവിപണികൾക്കു നേരിട്ട തിരിച്ചടിയെത്തുടർന്ന് സെബിയുടെ ജാഗ്രതാ നിർദേശമുണ്ടായി. കൂടാതെ ഇപ്പോഴുണ്ടായ പ്രതിസ ന്ധി മറികടക്കുന്നതിനായി സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് വിപണിയിൽനിന്നു സെബി റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കു ശേഷം രൂപയു ടെ മൂല്യത്തിലുണ്ടായ ഇടിവു വിപ ണിയിൽ ആശങ്കയുളവാക്കുന്നു.

അതിർത്തിപ്രശ്നം യുദ്ധത്തിലേ ക്ക് നീങ്ങുമോ എന്ന ഭയത്തിലാണ് കമ്പോളം. ഇന്ത്യൻ ആക്രമണം യുദ്ധത്തിലേക്കു വഴുതിവീഴില്ലെന്നു നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് മാധ്യമങ്ങളോട് പറഞ്ഞെങ്കി ലും കമ്പോളം അത് ചെവിക്കൊണ്ടില്ല. എൽഐസി തുടങ്ങിയ പൊതുമേഖലാ ധനകാര്യ സ്‌ഥാപനങ്ങൾ വൻതോതിൽ വാങ്ങലുകാരായതു കൊണ്ടാണ് ഓഹരികൾ അല്പം പിടിച്ചുനിന്നത്. ബാങ്ക് ഓഹരികൾ അഞ്ച് മുതൽ 11 വരെ ശതമാനം താണത് പലരിലും ആശങ്ക ഉളവാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.