സാംസംഗ് നോട്ട് 7 നിരോധനം ഭാഗികമായി പിൻവലിച്ചു
സാംസംഗ് നോട്ട് 7 നിരോധനം ഭാഗികമായി പിൻവലിച്ചു
Friday, September 30, 2016 11:38 AM IST
ന്യൂഡൽഹി: വിമാനങ്ങളിൽ സാംസംഗ് നോട്ട് 7 ഫോണുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഭാഗികമായി പിൻവലിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) നിരോധനം ഭാഗികമായി പിൻവലിച്ചത്. സെപ്റ്റംബർ 15നു ശേഷം വാങ്ങിയ നോട്ട് 7 ഫോണുകൾ മാത്രമേ വിമാനങ്ങളിൽ ഉപയോഗിക്കാൻ കഴിയൂ. ഇതിന്റെ ബാറ്ററി ഇൻഡിക്കേഷൻ വെള്ള നിറത്തിലായിരിക്കും. സെപ്റ്റംബർ 15നു മുമ്പ് പുറത്തിറങ്ങിയ ഫോണുകളുടെ ബാറ്ററി ചാർജ് ഇൻഡിക്കേഷൻ പച്ച നിറത്തിലാണ്. ഈ ഫോണുകളുടെ നിരോധനം തുടരും. കഴിഞ്ഞ ദിവസം സാംസംഗ് പ്രതിനിധികൾ ഡിജിസിഎ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് നോട്ട് 7 ഫോണുകളുടെ നിരോധനം ഭാഗികമാക്കിയത്.


കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സാംസംഗ് നോട്ട് 7 ഫോണുകൾ വിമാനങ്ങളിൽ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഡിജിസിഎ ഉത്തരവിറക്കിയത്. ആഗോളവ്യാപകമായി പൊട്ടിത്തെറിക്കുന്ന സാഹചര്യമുണ്ടായതിനാൽ നോട്ട് 7 ഫോണുകൾ സാംസംഗ് തിരിച്ചുവിളിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.