ഡോർ ഫോണുമായി സീബ്രോണിക്സ്
ഡോർ ഫോണുമായി സീബ്രോണിക്സ്
Saturday, October 1, 2016 11:22 AM IST
ന്യൂഡൽഹി: പുതിയ വീഡിയോ ഡോർ ഫോണുമായി സീബ്രോണിക്സ്. സെബ്–വിഡി4 സ്മാർട്ട് എന്ന സ്മാർട്ട് ഡോർ കാമറയിൽ ആധുനിക സംവിധാനങ്ങളെല്ലാം കോർത്തിണക്കിയിട്ടുണ്ട്. വീടിനും മറ്റും മതിയായ സുരക്ഷ നല്കാൻ കെൽപുള്ള സെബ്–വിഡി4 സ്മാർട്ടിൽ എൽസിഡി ഡിസ്പ്ലേ, ആലാറം, 4.3 ഇഞ്ച് സ്ക്രീൻ, വൈഡ് ആംഗിൾ കാമറ, ഇരുണ്ട മുറികൾക്കായി ഇൻഫ്രാ റെഡ് എൽഇഡി, ഇലക്ട്രോണിക്സ് ഡോർ അൺലോക്ക് എന്നിവയുണ്ട്. വാതിലിനു മുന്നിലുള്ളവയുടെ വ്യക്‌തവും കൃത്യവുമായ ദൃശ്യങ്ങൾ നല്കാൻ കഴിയുന്ന സെബ്–വിഡി4 സ്മാർട്ടിന് വൈഡ് ആംഗിൾ കാമറ നല്കിയിരിക്കുന്നതിനാൽ കാമറയ്ക്കു മുന്നിലുള്ള പൂർണ ദൃശ്യങ്ങൾ കാണാനാകും.


ഇൻഫ്രാറെഡ് എൽഇഡി ഉള്ളതിനാൽ വെളിച്ചക്കുറവുണ്ടെങ്കിലും വ്യക്‌തതയുള്ള ദൃശ്യങ്ങൾ നല്കാൻ കഴിയും. കൂടാതെ റിമോട്ട് ലോക്കിംഗ് സിസ്റ്റംകൂടിയുള്ളതിനാൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചാൽ ആലാറം മുഴങ്ങും. വീടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി തയാറാക്കിയ ഈ ഉപകരണത്തിന് 4,800 രൂപയാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.