ചൈനയുടെ യുവാൻ ഇനി റിസർവ് കറൻസി
ചൈനയുടെ യുവാൻ ഇനി റിസർവ് കറൻസി
Saturday, October 1, 2016 11:22 AM IST
ബെയ്ജിംഗ്: ചൈനയുടെ യുവാൻ അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യുടെ റിസർവ് കറൻസി പട്ടികയിൽ.
അമേരിക്കൻ ഡോളർ, യൂറോ, ജാപ്പനീസ് റയൻ, ബ്രിട്ടീഷ് പൗണ്ട് എന്നിവയ്ക്കൊപ്പം യുവാൻ ഇനി കരുതൽ ധനമായി രാജ്യങ്ങൾക്കു സൂക്ഷിക്കാം. എന്നാൽ പ്രായോഗികമായി ആ പദവിയിലെത്താൻ വൈകും. യുവാന്റെ വിനിമയനിരക്ക് പൂർണമായും കമ്പോളനിയന്ത്രിതമല്ലാത്തതാണ് പ്രധാന തടസം. ചൈനീസ് ഭരണകൂടവും കേന്ദ്രബാങ്ക് വിനിമയനിരക്ക് കൃത്രിമമായി താഴ്ത്തി നിർത്തിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.


ഐഎംഎഫിന്റെ കറൻസിയായ എസ്ഡിആർ (സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ്) ഇനി യുവാനിലും കണക്കുകൂട്ടാം എന്നതാണ് ഉടനെയുള്ള മാറ്റം. ചൈനീസ് കറൻസിയുടെ വിനിമയനിരക്ക് ഇനിയും താഴുമെന്നു പലരും കരുതുന്നു. താഴ്ച തടയാൻ ചൈന ശ്രമിക്കില്ലെന്നാണ് വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.