ഫേസ്ബുക്കിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ശ്രമിച്ചിരുന്നു
ഫേസ്ബുക്കിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ശ്രമിച്ചിരുന്നു
Saturday, October 22, 2016 11:36 AM IST
സിലിക്കൺവാലി: ഫേസ്ബുക്കിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ശ്രമിച്ചിരുന്നതായി മുൻ സിഇഒ സ്റ്റീവ് ബാൽമെർ. സിഎൻബിസിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ഫേസ്ബുക്ക് ആരംഭിച്ച കാലത്ത് ഏറ്റെടുക്കാനായിരുന്നു മൈക്രോസോഫ്റ്റ് ശ്രമിച്ചത്. ഇതിനായി 2400 കോടി ഡോളറായിരുന്നു സുക്കർബർഗിന് വാഗ്ദാനം ചെയ്തത്. എന്നാൽ, സുക്കർബർഗ് അതു നിരസിക്കുകയായിരുന്നുവെന്ന് ബാൽമെർ പറഞ്ഞു. സുക്കർബെർഗിന്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും ബാൽമെർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.