ടൈം വാർണർ– എടി ആൻഡ് ടി ഇടപാട് 8540 കോടി ഡോളറിന്റേത്
ടൈം വാർണർ– എടി ആൻഡ് ടി ഇടപാട് 8540 കോടി ഡോളറിന്റേത്
Sunday, October 23, 2016 11:08 AM IST
ന്യൂയോർക്ക്: വൻകിട മാധ്യമശൃംഖലയായ ടൈം വാർണറിനെ എടി ആൻഡ് ടി വാങ്ങും. 8540 കോടി ഡോളറിന്റെ ഇടപാടാണ് ടൈം വാർണറും ടെലികോം ഭീമനായ എടി ആൻഡ് ടിയും തമ്മിൽ നടത്തുക. ഓൺലൈൻ വ്യൂവേഴ്സിനെ കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യവും ഈ ഏറ്റെടുക്കലിനു പിന്നിലുണ്ട്.

ഈ വർഷത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. നടപടികളെല്ലാം പൂർത്തിയായാൽ ടിവി ചാനലുകളായ എച്ച്ബിഒ, സിഎൻഎൻ എന്നിവയും വാർണർ ബ്രദേഴ്സ് സ്റ്റുഡിയോ ഉൾപ്പെടെയുള്ള സ്വത്തുക്കളും എടി ആൻഡ് ടിക്ക് സ്വന്തമാകും.

8540 കോടി ഡോളറിൽ പകുതി പണമായും ബാക്കിയുള്ളത് ഓഹരിയായും നല്കും. അടുത്ത വർഷം അവസാനത്തോടെ ഇടപാടു പൂർത്തിയാക്കാനാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.