സെറസ് മിസ്ട്രിയെ ടാറ്റാ സൺസ് ചെയർമാൻസ്‌ഥാനത്തുനിന്നു നീക്കി; രത്തൻ ടാറ്റ ഇടക്കാല ചെയർമാൻ
സെറസ് മിസ്ട്രിയെ ടാറ്റാ സൺസ് ചെയർമാൻസ്‌ഥാനത്തുനിന്നു നീക്കി; രത്തൻ ടാറ്റ ഇടക്കാല ചെയർമാൻ
Monday, October 24, 2016 11:39 AM IST
ന്യൂഡൽഹി: വ്യവസായമേഖലയെ ഞെട്ടിച്ച് ടാറ്റാ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്ന് സെറസ് മിസ്ട്രിയെ നീക്കി. ഇന്നലെ മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് ടാറ്റാ ഗ്രൂപ്പിന്റെ തീരുമാനം. പകരം രത്തൻ ടാറ്റയെ ഇടക്കാല ചെയർമാനായി യോഗം തെരഞ്ഞെടുത്തു. രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, അമിത് ചന്ദ്ര, റോണെൻ സെൻ, കുമാർ ഭട്ടാചാര്യ എന്നിവരാണ് ടാറ്റാ സൺസിന്റെ ബോർഡ് അംഗങ്ങൾ. നാലു മാസത്തെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കു ശേഷമായിരിക്കും പുതിയ ചെയർമാനെ നിയമിക്കുക.

1868ൽ ജാംഷഡ്ജി ടാറ്റാ സ്‌ഥാപിച്ച ടാറ്റാ ഗ്രൂപ്പ് ഇന്ന് ഇന്ത്യ ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ബ്രാൻഡാണ്. 100 രാജ്യങ്ങളിലായി പടർന്നുപന്തലിച്ചുകിടക്കുന്ന ടാറ്റാ ഗ്രൂപ്പിൽ 100 വ്യത്യസ്ത കമ്പനികൾ അടങ്ങിയിരിക്കുന്നു. ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപക–നിയന്ത്ര കമ്പനി ടാറ്റാ സൺസാണ്. 6.6 ലക്ഷം ജീവനക്കാരും കമ്പനിയുടെ ആസ്തി 11600 കോടി ഡോളറാണ്. ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ കൺസൾട്ടൻസി സർവീസ്, ടാറ്റാ പവർ, ടാറ്റാ കെമിക്കൽസ്, ടാറ്റാ ഗ്ലോബൽ ബിവറേജസ്, ടാറ്റാ ടെലി സർവീസ്, ടൈറ്റാൻ, ടാറ്റാ കമ്യൂണിക്കേഷൻസ്, ഇന്ത്യൻ ഹോട്ടൽസ് എന്നിവയുൾപ്പെട്ടതാണ് ടാറ്റാ ഗ്രൂപ്പിന്റെ ബിസിനസ് ശൃംഖല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.