ഇന്ത്യൻ വിപണിയിൽ സാംസംഗിനു തിരിച്ചടി
ഇന്ത്യൻ വിപണിയിൽ സാംസംഗിനു തിരിച്ചടി
Tuesday, October 25, 2016 11:45 AM IST
ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിൽ സാംസംഗിനു തിരിച്ചടി. വില്പനയിൽ ഒന്നാമതായിരുന്ന സാംസംഗ് രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗാലക്സി നോട്ട് 7ന് വിപണിയിൽ നേരിട്ട തിരിച്ചടിയാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചത്. ഉപയോക്‌താക്കൾക്കിടയിൽ ആപ്പിളിന്റെ ഐഫോൺ 7 ഉണ്ടാക്കിയ തരംഗവും സാംസംഗിനു വിനയായി.

സെപ്റ്റംബർ വരെ വിപണിയുടെ 58 ശതമാനവും കൈയടക്കിയിരുന്നത് സാംസംഗായിരുന്നു. ഉത്സവസീസണിൽ സാംസംഗിന് കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല.


കൗണ്ടർ പോയിന്റ് റിസർച്ച് ഏജൻസിയുടെ പ്രാഥമിക പ്രവചനം അനുസരിച്ച് സാംസംഗിന്റെ വിപണിവിഹിതം 35 ശതമാനത്തിലേക്ക് കൂപ്പുകുത്തും. സാംസംഗിന്റെ സ്‌ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആപ്പിൾ ഇതോടെ വിപണിയുടെ 57 ശതമാനവും കൈയടക്കും എന്നും ഏജൻസി പ്രവചിക്കുന്നു.

ഗ്യാലക്സി നോട്ട് 7 സുരക്ഷ കാരണങ്ങളാൽ പിൻവലിച്ചത് വരും നാളുകളിലും കമ്പനിക്ക് പ്രഹരം നല്കിയേക്കും. നോട്ട് 7 പിൻവലിച്ചതിനാൽ കമ്പനി ഇപ്പോൾ ഗാലക്സി എസ് 7 മോഡലിനാണ് പ്രാധാന്യം നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.