വീണ്ടും ഞെട്ടിച്ച് റിലയൻസ് ജിയോ
വീണ്ടും ഞെട്ടിച്ച് റിലയൻസ് ജിയോ
Tuesday, October 25, 2016 11:45 AM IST
മുംബൈ: ഇപ്പോൾ നല്കിവരുന്ന 4ജി ഓഫർ അടുത്ത മാർച്ച് വരെ റിലയൻസ് ജിയോ നീട്ടിയേക്കും. ട്രോയിക്ക് നല്കിയ വിവരങ്ങളനുസരിച്ച് ഡിസംബർ മൂന്നിന് പ്രാരംഭ ഓഫറുകൾ അവസാനിക്കേണ്ടതാണ്. എന്നാൽ, സൗജന്യ സംസാവും ഡാറ്റാ സേവനങ്ങളും മാർച്ച് വരെ നിട്ടാനുള്ള ശ്രമം നടക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഒരു വർഷംകൊണ്ട് പത്തു കോടി വരിക്കാർ എന്ന മുകേഷ് അംബാനിയുടെ സ്വപ്നം യാഥാർഥ്യമാക്കാനാണ് കമ്പനി ഓഫറുകൾ നീട്ടി നല്കുന്നത്.


അതേസമയം, ട്രായി ഇത് അനുവദിക്കില്ലെന്ന് അറിയിച്ചപ്പോൾ ഓഫറുകൾ തീരുമാനിക്കാൻ ട്രായിയുടെ അനുമതി വേണ്ട എന്ന നിലപാടിലാണ് ജിയോയുടെ ആസൂത്രണവിഭാഗം മേധാവി അൻഷുമാൻ ഠാക്കൂർ.

നിലവിലുള്ള ഇന്റർകണക്ഷൻ പോയിന്റിന്റെ പ്രശ്നങ്ങൾ തീർക്കാനായില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. വരിക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും കമ്പനി പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.