ഇന്ത്യ–യുഎഇ സർവീസുകൾ വിപുലമാക്കുന്നു
ഇന്ത്യ–യുഎഇ സർവീസുകൾ വിപുലമാക്കുന്നു
Friday, October 28, 2016 12:07 PM IST
അബുദാബി: വ്യോമയാന വിപണിയിലെ പങ്ക് ശക്‌തമാക്കുന്നതിന്റെ ഭാഗമായി അബുദാബിക്കും ഇന്ത്യക്കും ഇടയിൽ സർവീസുകൾ വിപുലപ്പെടുത്താനും പുതിയ റൂട്ടുകൾ ആരംഭിക്കാനും എത്തിഹാദ് എയർവേയ്സും ജെറ്റ് എയർവേയ്സും തീരുമാനിച്ചു.

അടുത്ത വർഷമാദ്യം മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ളതടക്കം ആഴ്ചയിൽ 28 ഇന്ത്യ–യുഎഇ സർവീസുകൾ ആരംഭിക്കും.

എത്തിഹാദും ജെറ്റ് എയർവേയ്സുംകൂടി അബുദാബിയെയും 15 ഇന്ത്യൻ നഗരങ്ങളെയും ബന്ധിപ്പിച്ച് 252 സർവീസുകളാണ് ആഴ്ചയിൽ നടത്തുന്നത്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ 18 ഇന്ത്യൻ നഗരങ്ങളിലേക്ക് ആഴ്ചയിൽ 280 വിമാന സർവീസുകളുണ്ടാകും.


കോഴിക്കോട്–അബുദാബിയായി എത്തിഹാദ് എയർവേയ്സിന്റെ നാലാമത്തെ പ്രതിദിന സർവീസ് മാർച്ച് 26–ന് ആരംഭിക്കും.

അബുദാബിയിലേക്കുള്ള നാലാമത്തെ കേരള ഗേറ്റ്വേ ആയ കണ്ണൂരിൽനിന്നു ജെറ്റ് എയർവേയ്സ് പുതിയ സർവീസ് 2017 ആദ്യ പകുതിയിൽ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.