ലോകം ഇന്റർനെറ്റിലേക്കു ചേക്കേറുന്നു!
ലോകം ഇന്റർനെറ്റിലേക്കു ചേക്കേറുന്നു!
Saturday, November 26, 2016 1:41 PM IST
ലോകം ഇന്റർനെറ്റിലേക്ക് ചേക്കേറുന്നു! ഈ വർഷം അവസാനത്തോടെ ലോകത്തിലെ പകുതിയിലേറെ ജനങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരായി മാറുമെന്ന് ഐക്യരാഷ്ട്ര സംഘടന. സ്മാർട്ട് ഫോണുകളുടെ വില കുറഞ്ഞതോടെ വില്പന കൂടി. ഇതാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാവാൻ കാരണം. എങ്കിലും ഏറ്റവും അധികം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വികസിത രാജ്യങ്ങളിൽ കേന്ദ്രീകൃതമായിരിക്കുമെന്നും യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) റിപ്പോർട്ടിൽ പറയുന്നു.

വികസിതരാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. വികസ്വര രാജ്യങ്ങളിൽ ഇത് 40 ശതമാനവും അവികസിത രാജ്യങ്ങളിൽ 15 ശതമാനത്തിൽ താഴെയുമാണ്.


ആഗോളതലത്തിൽ 47 ശതമാനം ജനം ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് 60 ശതമാനമായി ഉയരും. ഈ വർഷം അവസാനത്തോടെ 350 കോടിയിലധികം ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കും. ലോകജനസംഖ്യയുടെ ഏതാണ്ട് പകുതിയിലധികമാണിത്. 3ജി, 4ജി സേവനങ്ങൾ വ്യാപകമായതും ഇന്റർനെറ്റ് ഉപയോക്‌താക്കളുടെ എണ്ണം വർധക്കാൻ കാരണമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.