നൂറ് ദിനത്തിനുള്ളിൽ നൂറ് ഡിജിറ്റൽ ഗ്രാമങ്ങൾ: പുതിയ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്
നൂറ് ദിനത്തിനുള്ളിൽ നൂറ് ഡിജിറ്റൽ ഗ്രാമങ്ങൾ: പുതിയ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്
Monday, November 28, 2016 11:03 AM IST
ന്യൂഡൽഹി: നൂറു ദിവസത്തിനുള്ളിൽ നൂറ് ഡിജിറ്റൽ ഗ്രാമങ്ങൾ രൂപീകരിക്കാനുള്ള പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റവും വലിയ സ്വകാര്യ ധനകാര്യസ്‌ഥാപനമായ ഐസിഐസിഐ ബാങ്ക് പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്.

വലിയ തുകയുടെ കറൻസികൾ റദ്ദാക്കിയതിന്റെ ആലസ്യത്തിൽനിന്ന് സാധാരണക്കാരെ സഹായിക്കാൻ ഈ തീരുമാനത്തിലൂടെ കഴിയുമെന്ന് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.


രാജ്യത്തെ ഏറ്റവും വലിയ വില്ലേജ് പ്രൊമോഷൻ പദ്ധതിയാണിതെന്നും സുസ്‌ഥിരജീവിതത്തിന് പുതിയൊരു കാൽവയ്പായിരിക്കുമിതെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ അകോദര ഗ്രാമത്തെ രാജ്യത്തെ ആദ്യ ഡിജിറ്റൽ ഗ്രാമമാക്കി ഉയർത്തിയതിൽനിന്നുള്ള ആത്മവിശ്വാസത്തിലാണ് ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ വില്ലേജ് പദ്ധതി ആവിഷ്കരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.