ബിഎസ്എൻഎലിന്റെ അറ്റാദായത്തിൽ വൻ വർധന
ബിഎസ്എൻഎലിന്റെ അറ്റാദായത്തിൽ വൻ വർധന
Tuesday, November 29, 2016 1:23 PM IST
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) ലാഭത്തിൽ വൻ വർധന. 2015–16 ധനകാര്യവർഷത്തെ അറ്റാദായം ആറു മടങ്ങ് വർധിച്ച് 3,855 കോടിയായി. തൊട്ടു തലേ ധനകാര്യവർഷം 672 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം അഞ്ചുവർഷത്തിനിടയിലെ ഏറ്റവും മികച്ച നിലയിലുമാണ്. വരുമാനം 4.4 ശതമാനം വർധിച്ച് 28,449 കോടി രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.