’ട്രാവൽ ടുഗെതർ, സേവ് ടുഗെതർ‘ ഓഫറുമായി ഖത്തർ എയർവേയ്സ്
’ട്രാവൽ ടുഗെതർ, സേവ് ടുഗെതർ‘ ഓഫറുമായി ഖത്തർ എയർവേയ്സ്
Thursday, December 1, 2016 1:21 PM IST
മുംബൈ: ഒരുമിച്ചുള്ള യാത്രയുടെ സന്തോഷം ആഘോഷമാക്കാൻ ‘ട്രാവൽ ടുഗെതർ സേവ് ടുഗെതർ’ പദ്ധതിയുമായി ഖത്തർ എയർവേയ്സ്. ഇതനുസരിച്ച് ബിസിനസ് ഇക്കോണമി കാബിനുകളിൽ ഒരുമിച്ചു യാത്രചെയ്യുന്നവർക്ക് യാത്രാനിരക്കിൽ 50 ശതമാനം ആനുകൂല്യം ലഭിക്കും.

ലോകത്തിലെ ഏറ്റവും മികച്ച യാത്രാലക്ഷ്യങ്ങളിലേക്ക് ഡിസംബർ അഞ്ചു വരെ ബുക്ക് ചെയ്യുകയും ജൂൺ 15 വരെ യാത്ര ചെയ്യുകയും ചെയ്യുന്ന മൂന്നു മുതൽ ഒൻപതു പേർ വരെയുള്ള ഗ്രൂപ്പുകൾക്കാണ് ഓഫർ. കുട്ടികളോടൊത്തു യാത്രചെയ്യുന്ന കുടുംബത്തിന് കിഡ്സ് ഫ്ളൈ ഫ്രീ ഓഫറുമുണ്ട്. കൂടാതെ ഫ്ളൈറ്റ് പർച്ചേസിന് ഇരട്ടി ക്യൂമൈലുകളും ലഭിക്കുന്നു. ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഖത്തർ ഡ്യൂട്ടി ഫ്രീ റീടെയ്ൽ ഔട്ട്ലെറ്റുകളിലെ പർച്ചേസിന് 25 ശതമാനം കിഴിവും ലഭിക്കുമെന്ന് ഖത്തർ എയർവെയ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും qatarairways. com/traveltogether.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.