സ്വർണത്തിനു വീണ്ടും ഇടിവ്
സ്വർണത്തിനു വീണ്ടും ഇടിവ്
Thursday, December 1, 2016 1:21 PM IST
മുംബൈ/കൊച്ചി: സ്വർണവില ഇടിയുന്നു. ഇനിയും താഴോട്ടാണു വില എന്നാണു സൂചന. ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കുന്നതിനു പരിധി ഏർപ്പെടുത്തുന്ന നീക്കവും വില താഴാൻ കാരണമാണ്.

ക്രൂഡ് ഓയിൽ വിലക്കയറ്റം സർക്കാർ കടപ്പത്രങ്ങളുടെ വില കുറയ്ക്കുകയും അവയിൽനിന്നുള്ള ആദായം കൂട്ടുകയും ചെയ്തു. ഇതോടൊപ്പം അമേരിക്കൻ സാമ്പത്തികവളർച്ച കൂടിയത് ഡോളറിന്റെ കരുത്തുകൂട്ടി. അമേരിക്കയിൽ പലിശ കൂടുമെന്ന് ഉറപ്പുമായി. ഇതെല്ലാം ആഗോളവില താഴ്ത്തി.


ലണ്ടനിൽ ഒരൗൺസ് സ്വർണത്തിന് 1167 ഡോളറായി താണു. മുംബൈയിൽ സ്റ്റാൻഡാർഡ് സ്വർണം 10 ഗ്രാമിന് 430 രൂപ കുറഞ്ഞ് 28,345 രൂപയായി. വെള്ളി കിലോ ഗ്രാമിന് 755 രൂപ താണ് 40,710 രൂപയായി. കേരളത്തിൽ പവനു 320 രൂപ കുറഞ്ഞ് 21,600 രൂപയായി.

ഓഹരിവിപണികൾ ഇന്നലെ താഴേക്കു പോയി. സെൻസെക്സ് 93 പോയിന്റ് താണ് 26,559.92 ലെത്തി. നിഫ്റ്റി 31.6 പോയിന്റ് താണ് 8,192.9 ആയി.

രൂപ അല്പം കയറി. ഡോളറിന് നാലുപൈസ താണ് 68.34 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.