മൊബൈലിൽ പാനിക് ബട്ടൺ ജനുവരി മുതൽ
മൊബൈലിൽ പാനിക് ബട്ടൺ ജനുവരി മുതൽ
Friday, December 2, 2016 1:25 PM IST
ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി മൊബൈൽ ഫോണുകളിൽ പാനിക് ബട്ടൺ സംവിധാനം ജനുവരി മുതൽ. പുതുവർഷം മുതൽ പുറത്തിറങ്ങുന്ന എല്ലാ മൊബൈൽ ഫോണുകളിലും സൗകര്യമുണ്ടാവും. അടിയന്തര സാഹചര്യങ്ങളിൽ പാനിക് ബട്ടൺ ഉപയോഗിച്ച് ആർക്കും പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ് സേവനങ്ങൾ ലഭ്യമാക്കാം. സ്ത്രീസുരക്ഷ മുൻനിർത്തിയാണ് പുതിയ സൗകര്യം.

പാനിക് ബട്ടൺ സംവിധാനം വരുന്നതോടെ ഹെൽപ്ലൈൻ നമ്പരുകളായ 100, 101, 102, 108 എന്നിവ 112 എന്ന ഏക നമ്പരായി മാറും. മാസങ്ങൾക്കു മുമ്പ് പാനിക് ബട്ടൺ സംവിധാനം മൊബൈൽ ഫോണുകളിൽ നിർബന്ധമാക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവച്ചിരുന്നു. ജനുവരി ഒന്നു മുതൽ പുറത്തിറങ്ങുന്ന എല്ലാ മൊബൈലുകളിലും ഈ സൗകര്യം നിർബന്ധമാണ്. നിലവിൽ ചില മൊബൈലുകളിൽ പാനിക് ബട്ടൺ ഇപ്പോൾ പ്രവൃത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.