ഉപയോക്‌താക്കൾക്കു സഹായവുമായി സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്‌ഥർ മസ്കറ്റിൽ
ഉപയോക്‌താക്കൾക്കു സഹായവുമായി സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്‌ഥർ മസ്കറ്റിൽ
Saturday, December 3, 2016 2:49 PM IST
മസ്കറ്റ്: ഗ്ലോബൽ മണി എക്സ്ചേഞ്ച് നടത്തിയ കസ്റ്റമർ മീറ്റിൽ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്‌ഥർ, ലയനതീരുമാനവുമായി ബന്ധപ്പെട്ടുള്ള ഉപയോക്‌താക്കളുടെ സംശയങ്ങൾക്കു മറുപടി നല്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എംഡി സി.ആർ. ശശികുമാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എംഡി സന്താനു മുഖർജി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻആർഐ സേവനങ്ങളുടെ ജിഎം പി.കെ. മിശ്ര തുടങ്ങിയവരാണ് ഉപയോക്‌താക്കൾക്ക് മറുപടി നല്കിയത്. ഒമാനു പുറമെ യുഎഇയും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്‌ഥർ സന്ദർശനം നടത്തുന്നുണ്ട്.


2002ൽ ഒമാനിൽ തുടക്കംകുറിച്ച ഗ്ലോബൽ മണി എക്സ്ചേഞ്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധനവിനിമയ സ്‌ഥാപനമാണ്.

മസ്കറ്റ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ മണി എക്സ്ചേഞ്ച് എംഡി കെ.എസ്. സുബ്രഹ്മണ്യൻ, ജിഎം ആർ. മധുസൂദനൻ, ലിജു വർഗീസ്, ശേഖർ ഗോപാൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. സേതു രാമലിംഗം, രാഹുൽ സൗരഭ്, വി. ശിവകുമാർ, തോമസ് രാജു, സി. ശങ്കർ, ആർ. ചിദംബരം തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.