ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഇൻസെന്റീവ്
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഇൻസെന്റീവ്
Monday, December 5, 2016 2:13 PM IST
ന്യൂഡൽഹി: കറൻസിരഹിത ഡിജിറ്റൽ പണമിടപാട് സംവിധാനം പ്രോത്സാഹിപ്പിക്കാനായി ഇൻസെന്റീവ് പദ്ധതികളുമായി കേന്ദ്രസർക്കാർ. ഇൻഫർമേഷൻ, വിദ്യാഭ്യാസം, കമ്യൂണിക്കേഷൻ മേഖലകളിൽ ജനങ്ങളെ ബോധവത്കരിക്കാനാണ് തീരുമാനം. ഇതിനായി ജില്ലാതല അധികാരികളെ നിയോഗിക്കും. നീതി ആയോഗിനാണ് ഡിജിറ്റൽ പേമെന്റ് പോത്സാഹന പദ്ധതിയുടെ നടത്തിപ്പു ചുമതല. വാങ്ങൽ/വിൽക്കൽ ഇടപാടുകൾ, പണകൈമാറ്റം തുടങ്ങിയവയ്ക്ക് പ്രത്യേക ഇൻസെന്റീവുകളും നല്കും.


രാജ്യത്ത് നല്ല രീതിയിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ജില്ലകൾക്ക് ഡിജിറ്റൽ പേമെന്റ് ചാമ്പ്യൻസ് ഓഫ് ഇന്ത്യ എന്ന അവാർഡും 50 പഞ്ചായത്തുകൾക്ക് ഡിജിറ്റൽ പേമെന്റ് അവാർഡും നല്കും.

യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ), യുഎസ്എസ്ഡി, ആധാർ അധിഷ്ഠിതമായ സംവിധാനങ്ങൾ, വാലറ്റുകൾ, റുപേ/ഡെബിറ്റ്/ക്രെഡിറ്റ്/പ്രീപെയ്ഡ് കാർഡുകൾ എന്നിവയാണ് സാധാരണയായി ഉപയോഗിച്ചുവരുന്ന ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.