ടാറ്റാ പവറും പ്രതിരോധ മന്ത്രാലയവും കരാർ ഒപ്പിട്ടു
ടാറ്റാ പവറും പ്രതിരോധ മന്ത്രാലയവും കരാർ ഒപ്പിട്ടു
Tuesday, December 6, 2016 1:30 PM IST
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കരാർ ടാറ്റാ പവർ സ്വന്തമാക്കി. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് 200 കോടി രൂപയുടെ കരാറാണ് ടാറ്റയ്ക്ക് ലഭിച്ചത്. കരസേനയ്ക്കായി കമാൻഡ് പോസ്റ്റുകളും, റോക്കറ്റ് ലോഞ്ചറുകളും (മൾട്ടി റോക്കറ്റ് ലോഞ്ചർ) വിതരണം ചെയ്യുന്നതിനുള്ള കരാറാണ് ലഭിച്ചതെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. കരാർ പ്രകാരം 20 ലോഞ്ചറുകളും എട്ടു കമാൻഡ് പോസ്റ്റുകളുമാണ് ടാറ്റാ കരസേനയ്ക്കു വിതരണം ചെയ്യുക. കരാർ ലഭിച്ചതോടെ ടാറ്റായുടെ ഓഹരിമൂല്യം നാലു ശതമാനം ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.